കര്‍ണാടക അതിര്‍ത്തിയിലൂടെ ഇനി കൊവിഡ് രോഗികളല്ലാത്തവരെ കടത്തിവിടും; ചെക്‌പോസ്റ്റില്‍ കര്‍ണാടകയുടെ മെഡിക്കല്‍ സംഘമുണ്ടാവും
kERALA NEWS
കര്‍ണാടക അതിര്‍ത്തിയിലൂടെ ഇനി കൊവിഡ് രോഗികളല്ലാത്തവരെ കടത്തിവിടും; ചെക്‌പോസ്റ്റില്‍ കര്‍ണാടകയുടെ മെഡിക്കല്‍ സംഘമുണ്ടാവും
ന്യൂസ് ഡെസ്‌ക്
Monday, 6th April 2020, 8:29 pm

കാസര്‍ഗോഡ്: തലപ്പാടി ചെക്‌പോസ്റ്റ് വഴി കര്‍ണാടകയിലെ ആശുപത്രികളിലേക്ക് കൊവിഡ് ഇല്ലാത്ത രോഗികളുമായി വരുന്ന ആംബുലന്‍സുകള്‍ കടത്തി വിടും. മുഖ്യമന്ത്രി പിണറായി വിജയനാണ് വിഷയത്തില്‍ കര്‍ണാടകയുമായി ധാരണയിലെത്തിയ വിവരം അറിയിച്ചത്.

ചെക്‌പോസ്റ്റില്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. ഇതില്‍ ഏതു ആശുപത്രിയിലാണ് ചികിത്സ തേടുന്നതെന്ന് വ്യക്തമാക്കണം. പരിശോധിക്കാന്‍ ചെക്‌പോസ്റ്റില്‍ കര്‍ണാടകയുടെ മെഡിക്കല്‍ സംഘമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വയനാട് ജില്ലയിലെ ആശുപത്രികളില്‍ കര്‍ണാടക, വയനാട് ജില്ലയിലെ ആശുപത്രികളില്‍ ചികിത്സക്കെത്താനുള്ള സൗകര്യം ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് പുതുതായി 13 പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 321 ആയി. നിലവില്‍ 266 പേര്‍ ചികിത്സയിലാണ്.

152704 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇന്ന് മാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് 122 പേരെയാണ്.

കാസര്‍ഗോഡ് 9 പേരും, മലപ്പുറം 2, കൊല്ലം 1, പത്തനം തിട്ട 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. കാസര്‍ഗോഡ് 6 പേര്‍ വിദേശത്ത് നിന്നും 3 പേര്‍ക്ക് സമ്പര്‍ക്കം വഴിയുമാണ് രോഗം വന്നത്. പത്തനംതിട്ട സ്വദേശിക്ക് വിദേശത്ത് നിന്നാണ് രോഗം വന്നത്. മറ്റുള്ളവര്‍ നിസാമുദ്ദീന്‍ സമ്മേളനം കഴിഞ്ഞ് വന്നവരാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ