തിരുവനന്തപുരം: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ സി.ഐ.എസ്.എഫ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. കോഴിക്കോട്, മലപ്പുറം, അമൃത്സര്‍, ഹരിയാന എന്നിവിടങ്ങളിലായാണ് റെയ്ഡ് നടക്കുന്നത്.
തിരുവനന്തപുരം: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ സി.ഐ.എസ്.എഫ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. കോഴിക്കോട്, മലപ്പുറം, അമൃത്സര്‍, ഹരിയാന എന്നിവിടങ്ങളിലായാണ് റെയ്ഡ് നടക്കുന്നത്.
ഇടനിലക്കാരുടെ വീടുകളിലും ഉദ്യോഗസ്ഥരുടെ ബന്ധുക്കളുടെ വീടുകളിലും റെയ്ഡ് നടക്കുന്നതായാണ് വിവരം. വിവിധ യൂണിറ്റുകളിലെ ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാണ് റെയ്ഡ്. മലപ്പുറം വിജിലന്‍സ് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് റെയ്ഡ് നടത്തുന്നത്.
ഇതാദ്യമായാണ് കേരളത്തിന് അകത്തും പുറത്തുമായി കേന്ദ്ര ഉദ്യോഗസ്ഥരുടെ വസതികളില്‍ വിജിലന്‍സ് റെയ്ഡ് നടത്തുന്നത്. സാധാരണയായി കേന്ദ്ര ഉദ്യോഗസ്ഥര്‍ക്കെതിരെ ഏതെങ്കിലും തരത്തിലുള്ള കേസുകള്‍ ഉണ്ടായാല്‍ അത് സി.ബി.ഐക്ക് കൈമാറുകയാണ് ചെയ്യുക.
2023ല്‍ കരിപ്പൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. സി.ഐ.എസ്.എഫ് അസിസ്റ്റന്‍ഡ് കമാന്‍ഡറായ നവീന്‍ കുമാര്‍, കസ്റ്റംസ് ഇന്‍സ്പെക്ടര്‍ സന്ദീപ് എന്നിവരുടെ സഹായത്താല്‍ കടത്തികൊണ്ടുവരുന്ന സ്വര്‍ണം മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ചില ജ്വല്ലറികളില്‍ എത്തിക്കുന്നുവെന്നും ഇതില്‍ നിന്ന് ലഭിക്കുന്ന ഹവാല പണം ദല്‍ഹിയിലേക്ക് പോകുന്നുവെന്നുമായിരുന്നു കേസ്.
പിന്നാലെ ഉദ്യോഗസ്ഥര്‍ അനധികൃതമായി സ്വത്തുസമ്പാദനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി പൊലീസ് കേസ് വിജിലന്‍സിന് കൈമാറുകയായിരുന്നു. കേസ് നേരിടുന്ന നവീന്‍ കുമാര്‍ നിലവില്‍ സസ്പെന്‍ഷനിലാണ്. സന്ദീപ് ഇപ്പോള്‍ കോഴിക്കോട് ജി.എസ്.ടി വകുപ്പിലാണ്.
Content Highlight: Karipur gold smuggling case; Vigilance raid on the home of CISF personnel