ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
kERALA NEWS
കരിമണ്ണൂര്‍ പഞ്ചായത്ത് ഭരണം യു.ഡി.എഫില്‍ നിന്നും എല്‍.ഡി.എഫ് പിടിച്ചെടുത്തു
ന്യൂസ് ഡെസ്‌ക്
Monday 25th June 2018 6:52pm

ഇടുക്കി: കരിമണ്ണൂര്‍ പഞ്ചായത്തില്‍ യു.ഡി.എഫിനു ഭരണം നഷ്ടപ്പെട്ടു. എല്‍.ഡി.എഫ് അംഗങ്ങളുടെ പിന്തുണയോടെ കോണ്‍ഗ്രസ് പ്രതിനിധി ഡി.ദേവസ്യ പറയംനിലം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. യു.ഡി.എഫ് ധാരണ പ്രകാരം കേരളാ കോണ്‍ഗ്രസ് പ്രസിഡന്റ് രാജിവച്ചതോടെ നടന്ന തെരഞ്ഞെടുപ്പിലാണ് ദേവസ്യ വിജയിച്ചത്.


Read Also : പയ്യോളി നഗരസഭാ ഇനി എല്‍.ഡി.എഫ് ഭരിക്കും; യു.ഡി.എഫിനെതിരായ അവിശ്വാസ പ്രമേയം പാസായി


 

ധാരണപ്രകാരം രണ്ടാം ഘട്ടത്തില്‍ കോണ്‍ഗ്രസിനാണ് പ്രസിഡന്റ് സ്ഥാനം. എന്നാല്‍ കോണ്‍ഗ്രസുകാരനായ ദേവസ്യയെ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചില്ല. ഇതോടെ എല്‍.ഡി.എഫ് പിന്തുണയോടെ വിമതനായി മത്സരിച്ചാണ് ദേവസ്യ വിജയിച്ചത്. 14 ല്‍ ഏഴ് വീതം വോട്ടുകള്‍ എല്‍.ഡി.എഫും യു.ഡി.എഫും നേടിയതോടെ നറുക്കെടുപ്പിലൂടെയാണ് ദേവസ്യ പ്രസിഡന്റായത്.


Read Also :രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ’; രാജസ്ഥാനിലെ ബി.ജെ.പി എം.എല്‍.എ ഘനശ്യാം തിവാരി രാജിവെച്ചു


 

കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചതായും ഇടതുപക്ഷത്തിന് ഒപ്പമായിരിക്കും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളെന്നും വിജയപ്രഖ്യാപന ശേഷം ദേവസ്യ വ്യക്തമാക്കി. തൊടുപുഴ നഗരസഭാഭരണം പിടിച്ചെടുത്തതിന്റെ പിറകെയാണ് എല്‍.ഡി.എഫ് കരിമണ്ണൂര്‍ പഞ്ചായത്തും പിടിച്ചെടുത്തത്.

ഫോട്ടോ കടപ്പാട്: റിപ്പോര്‍ട്ടര്‍

Advertisement