ലോലനും ജോര്‍ജുമെല്ലാം ഇനി പ്ലസ് ടുവില്‍ ; കരിക്കിന്റെ പുതിയ വീഡിയോ പുറത്തിറങ്ങി
Social Media
ലോലനും ജോര്‍ജുമെല്ലാം ഇനി പ്ലസ് ടുവില്‍ ; കരിക്കിന്റെ പുതിയ വീഡിയോ പുറത്തിറങ്ങി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 14th April 2019, 3:35 pm

കൊച്ചി : സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായ കരിക്കിന്റെ പുതിയ വീഡിയോ പുറത്തിറങ്ങി. പ്ലസ് ടു ഫ്രീ പിരീഡ് എന്ന പുതിയ വീഡിയോയില്‍ കരിക്കിന്റെ മുഴുവന്‍ താരങ്ങളും എത്തുന്നുണ്ട്.

കരിക്കിന്റെ ഏറെ ഹിറ്റായ സീരിസായ തേരാപാര ആദ്യ സീസണ്‍ അവസാനിച്ചതോടെ പുതിയ പേരിലാണ് പ്രേക്ഷകരുടെ ഇഷ്ടതാരങ്ങള്‍ എത്തിയിരിക്കുന്നത്.

ഒരു പ്ലസ് ടു ക്ലാസിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ പുതിയ വീഡിയോയില്‍ ലോലന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ശബരീഷ് ഡബിള്‍ റോളിലാണ് എത്തുന്നത്.

നിഖില്‍ ആണ് കരിക്കിന്റെ അമരക്കാരന്‍, കിരണ്‍, ശബരീഷ്, അനു കെ അനിയന്‍, ആനന്ദ് മാത്യൂസ്, ബിനോയ്, അര്‍ജുന്‍ , ജീവന്‍ എന്നിവരാണ് കരിക്കിലെ പ്രധാനകഥാപാത്രങ്ങള്‍.