എഡിറ്റര്‍
എഡിറ്റര്‍
കാര്‍ഗോ പാന്റ് ട്രെന്‍ഡ്‌സ്
എഡിറ്റര്‍
Saturday 13th October 2012 4:10pm

അരക്കെട്ടില്‍ വണ്ണക്കൂടുതല്‍ കണങ്കാലില്‍ എത്തുമ്പോള്‍ ഇറുക്കം. ഇതാണ് കാര്‍ഗോ പാന്റുകളുടെ സ്റ്റൈല്‍. 1990 കളില്‍ തുടങ്ങിയതാണ് കാര്‍ഗോ പാന്റുകളുടെ ഈ ട്രെന്‍ഡ്.

Ads By Google

കാര്‍ഗോ പാന്റുകള്‍ക്ക് പോക്കറ്റ് രണ്ട് തരത്തിലുണ്ട്. അരക്കെട്ടില്‍ തന്നെ പോക്കറ്റ് പിടിപ്പിക്കുന്നതാണ് ഒരു രീതി. മറ്റേത് കാലുകളുടെ ഇരുഭാഗത്തും. കാര്‍ഗോ പാന്റുകളുടെ നിരയില്‍ സ്‌കിന്നി പാന്റുകളും ലഭ്യമാണ്.

നിങ്ങള്‍ക്കിഷ്ടപ്പെട്ട നിറങ്ങളില്‍ കിട്ടുന്ന അവ വിലയിലും ആശങ്കപ്പെടുത്തില്ല. ആര്‍മി ഗ്രീന്‍, ടാന്‍ നേവി, ബ്രൗണ്‍, േ്രഗ എന്നീ നിറങ്ങളില്‍ അവ വിപണിയിലെത്തുന്നു. ലൂസ് ടീഷര്‍ട്ടുകളാണ് കാര്‍ഗോയ്ക്ക് കൂടുതല്‍ അനുയോജ്യം.

പാന്റുകള്‍ക്ക് അനുയോജ്യമായ നിറമുള്ള ചെരുപ്പുകളും ഇട്ടാല്‍ സംഗതി ഉഗ്രനാകും. കാര്‍ഗോ പാന്റ്‌സുകള്‍ക്കൊപ്പം ജാക്കറ്റും സ്വെറ്ററും നന്നായി യോജിക്കും.

തലയില്‍ സ്‌കാര്‍ഫും കഴുത്തില്‍ നെക്ലേസും കൈയ്യില്‍ വളകളും വിരലില്‍ മോതിരവും ഒപ്പം ഒരു കൂളിങ് ഗ്ലാസ് കൂടിയാകുമ്പോള്‍ നല്ല ഔട്ട് ലുക്കാണ് ലഭിക്കുക. ധരിക്കുന്നവരുടെ താത്പര്യങ്ങള്‍ക്കനുസരിച്ചും ശരീരത്തിന് സുഖപ്രദമായ രീതിയിലുമുള്ള കാര്‍ഗോ പാന്റുകള്‍ ലഭ്യമാണ്.

Advertisement