എഡിറ്റര്‍
എഡിറ്റര്‍
കരണ്‍ ജോഹര്‍ ചിത്രത്തില്‍ കരീനയും, ഇമ്രാനും ഒരുമിക്കുന്നു
എഡിറ്റര്‍
Tuesday 18th June 2013 5:25pm

kareena-and-imran

ബോളിവുഡ് സൂപ്പര്‍ താരങ്ങളായ കരീന കപൂറും, ഇമ്രാന്‍ ഖാനും ഒന്നിക്കുന്നു.  കരണ്‍ ജോഹര്‍ നിര്‍മ്മിച്ച് പുനിത് മല്‍ഹോത്ര സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് കരീനയും ഇമ്രാനും ഒന്നിക്കുന്നത്. ചിത്രത്തിന്റെ പേര് തീരുമാനമായിട്ടില്ലെന്ന് സംവിധായകന്‍ അറിയിച്ചു.
Ads By Google

ഏക് മേം ഓര്‍ ഏക് തു എന്ന ചിത്രത്തിലാണ് ഇരുവരും ഇതിന് മുമ്പ് ഒരുമിച്ചഭിനയിച്ചത്. ഈ ചിത്രത്തിന് ശേഷം ഇരുവര്‍ക്കും ഒരുമിച്ചഭി നയിക്കാനുള്ള അവസരം ലഭിച്ചിരുന്നില്ല.

കരീനയേയും,  ഇമ്രാനെയും വെച്ച് സിനിമ ചെയ്യണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു.ഇവരെ വെച്ച് സിനിമ സംവിധാനം ചെയ്യാന്‍ ഏങ്ങേയറ്റം താല്‍പര്യമാണെന്നും സംവിധായകന്‍ പുനിത് മല്‍ഹോത്ര പറഞ്ഞു.  സിനിമ നിര്‍മ്മിക്കാന്‍ കരണ്‍ ജോഹറിന്  തല്‍പര്യമുണ്ടെന്നും പുനിത് കൂട്ടിച്ചേര്‍ത്തു.

നേരത്തെ കരണ്‍ ജോഹര്‍ നിര്‍മ്മിച്ച് ശകുന്‍ ബത്ര സംവിധാനം ചെയ്ത ഏക് മേം ഓര്‍ ഏക് തൂ എന്ന ചിത്രം ബോക്‌സ് ഓഫീസില്‍  വന്‍ഹിറ്റായിരുന്നു.

ഇമ്രാന്‍ ഖാനും സോനം കപൂറും പ്രധാന കഥാപാത്രങ്ങളായി അഭിനയിച്ച ഐ ഹേറ്റ് ലവ് സ്‌റ്റോറി എന്ന ചിത്രത്തിനു ശേഷം പുനിത് സംവിധാനം ചെയ്യുന്ന സിനിമയാണിത്. ഷൂട്ടിംഗ് എന്ന് തുടങ്ങുമെന്നതിനെ കുറിച്ച് തീരുമാനമായിട്ടില്ലെങ്കില്‍ ഈ വര്‍ഷം അവസാനത്തില്‍ ഷൂട്ടിംഗ് ആരംഭിക്കുമെന്നാണറിയുന്നത്.

Advertisement