എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Bollywood
‘എന്റെ പ്രസവം കഴിയുന്നതുവരെ അവര്‍ കാത്തു നിന്നു; ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷിക്കുന്നു’: കരീന കപൂര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday 26th April 2018 4:24pm

ബോളിവുഡിന് ഏറ്റവും പ്രിയങ്കരിയായ നടിയാണ് കരീന കപൂര്‍. അവരുടെ ചിത്രങ്ങള്‍ പോലെത്തന്നെ വിവാഹവും മകന്‍ തൈമൂറിന്റെ വരവും പ്രേക്ഷകര്‍ രണ്ട് കൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.

വിവാഹ ശേഷം കരീന സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുമോ എന്ന കാര്യത്തില്‍ പ്രേക്ഷകര്‍ ആശങ്കകള്‍ പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ആരാധകരെ നിരാശപ്പെടുത്താതെ കരീന വിവാഹശേഷവും സിനിമയില്‍ അഭിനയിച്ചിരുന്നു.

പിന്നീട് ഗര്‍ഭിണിയായ ശേഷം അഭിനയത്തില്‍ നിന്ന് വിട്ടു നിന്ന കരീന ഇപ്പോള്‍ തിരിച്ചുവരവിനൊരുങ്ങുന്ന ചിത്രമാണ് വീര്‍ ദീ വെഡ്ഡിംഗ്. ചിത്രത്തില്‍ കരീനയോടൊപ്പം സോനം കപൂര്‍, സ്വര ഭാസ്‌കര്‍, എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.


ALSO READ: ‘നിങ്ങള്‍ രണ്ടുപേരും അടിപൊളിയാ’; ദുല്‍ഖര്‍ സല്‍മാനെയും കീര്‍ത്തി സുരേഷിനെയും അഭിനന്ദിച്ച് ബാഹുബലി വില്ലന്‍ റാണ ദഗ്ഗുബതി


റിലീസിനൊരുങ്ങുന്ന ഈ ചിത്രം താന്‍ ഗര്‍ഭിണിയാകുന്നതിനു മുമ്പ് കരാറൊപ്പിട്ടതായിരുന്നു. എന്നാല്‍ ഗര്‍ഭിണിയായ ശേഷം അഭിനയിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞപ്പോള്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സമ്മതിച്ചിരുന്നില്ല.

ഞാന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെ വേണമെങ്കില്‍ ഗര്‍ഭിണിയാക്കി മാറ്റാമെന്നായിരുന്നു അവര്‍ പറഞ്ഞത്. പിന്നീട് തന്റെ പ്രസവം കഴിയുന്നതുവരെ ചിത്രത്തിന്റെ ഷൂട്ട് മാറ്റി വയ്ക്കുകയായിരുന്നു.

അതുകൊണ്ടു തന്നെ ചിത്രവുമായി വല്ലാത്ത ഒരു അടുപ്പമാണുള്ളത്. വീര്‍ ദീ വെഡ്ഡിംഗ് തന്റെ ആരാധകര്‍ക്കിഷ്ടപ്പെടുമെന്നും ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണെന്നുമാണ് കരീന പറഞ്ഞത്.

Advertisement