എഡിറ്റര്‍
എഡിറ്റര്‍
‘വധശ്രമത്തിന് പിന്നില്‍ മുസ്‌ലിം ലീഗ്’; തനിക്ക് വധ ഭീഷണിയുണ്ടെന്ന് കാരാട്ട് റസാഖ് എം.എല്‍.എ
എഡിറ്റര്‍
Tuesday 24th October 2017 8:04am

കോഴിക്കോട്: തനിക്ക് വധ ഭീഷണിയുണ്ടെന്ന് കൊടുവള്ളി എം.എല്‍.എ കാരാട്ട് റസാഖ്. തുടര്‍ച്ചയായ രണ്ട് ദിവസം തനിക്കെതിരെ വധ ശ്രമമുണ്ടായെന്നും പൊതുപ്രവര്‍ത്തനത്തിനായി പുറത്തു പോകാന്‍ പറ്റാത്ത അവസ്ഥയാണെന്നും റസാഖ് പറയുന്നു.

വധശ്രമത്തിന് പിന്നില്‍ മുസ് ലിംലീഗ് പ്രവര്‍ത്തകരാണെന്നും അദ്ദേഹം ആരോപിക്കുന്നു. ഭീഷണിയെ കുറിച്ച് ഡി.ജി.പിയ്ക്ക് പരാതി നല്‍കിയിട്ടും പൊലീസ് വേണ്ട നടപടി സ്വീകരിക്കുന്നില്ലെന്നും പരാതിയില്‍ പറഞ്ഞ രണ്ടു പേരെ പോലും പൊലീസ് അറസ്റ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹം പറയുന്നു.


Also Read: വീണ്ടും ലോകത്തിന്റെ നെറുകയില്‍ റോണോ


വിഷയത്തില്‍ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണെന്നും എം.എല്‍.എ പറഞ്ഞു. മുസ്‌ലിം ലീഗില്‍ നിന്നും പുറത്തു വന്ന് ഇടത് സ്വതന്ത്ര്യനായിട്ടായിരുന്നു റസാഖ് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്.

Advertisement