എഡിറ്റര്‍
എഡിറ്റര്‍
ഇടതുമുന്നണി വിട്ടവര്‍ മടങ്ങിവരുന്നതിനോട് തുറന്ന സമീപനമെന്ന് കാരാട്ട്
എഡിറ്റര്‍
Friday 1st March 2013 12:39pm

ന്യൂദല്‍ഹി: ഇടതുമുന്നണി വിട്ടവര്‍ മടങ്ങിവരുന്നതിനോട് തുറന്ന സമീപനമാണുള്ളതെന്ന സംസ്ഥാന നേതാക്കളുടെ അഭിപ്രായത്തോട് യോജിക്കുന്നതായി സി.പി.ഐ.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു.

Ads By Google

കാരാട്ടിന്റെ അഭിപ്രായത്തിന് വലിയ വിലയുണ്ടെന്നും ഇക്കാര്യം താന്‍ നേരത്തെ വ്യക്തമാക്കിയതാണെന്നും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു.

അതേസമയം കെ.എം.മാണിയെന്നല്ല ആരുവന്നാലും എല്‍.ഡി.എഫ് സ്വീകരിക്കുമെന്ന് ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍ അഭിപ്രായപ്പെട്ടു.

ഇടതുമുന്നണിയുടെ നയവും പരിപാടിയും അംഗീകരിച്ച് ആരു വന്നാലും സ്വീകരിക്കും. വിട്ടുപോയവരെ തിരികെ കൊണ്ടുവരണമെന്നത് ഇടതു മുന്നണിയുടെ നയമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ഇടതുമുന്നണി നേതൃത്വവുമായി സി.എം.പി ചര്‍ച്ചയ്ക്ക് തയാറാണെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.വി രാഘവന്‍. ഇടതുനേതാക്കള്‍ സമീപിച്ചാല്‍ ഉചിതമായ തീരുമാനമെടുക്കും. അഞ്ചിന് ചേരുന്ന സിഎംപി നേതൃയോഗം ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആരുമായും ലയനത്തിന് സി.എം.പി ഇല്ല. ലയനത്തിലൂടെയല്ലാതെ ഇടതുപക്ഷ പാര്‍ട്ടികള്‍ ഒന്നിക്കണം. ഇടതുമുന്നണികളുടെയെല്ലാം നയങ്ങള്‍ സമാനമാണ്.

ജനങ്ങള്‍ക്ക് വേണ്ടി ഇടതുപക്ഷം നിന്നാല്‍ അവരെ പിന്തുണയ്ക്കാന്‍ മടിയില്ല. ഇപ്പോഴത്തെ സീറ്റ് നിലയില്‍ മാറ്റം ആവശ്യമാണെന്നും എം.വി രാഘവന്‍ പറഞ്ഞു. നിലവില്‍ യു.ഡി.എഫിന്റെ ഭാഗമായ സി.എം.പി, മുന്നണിയുമായി നേരത്തെ തന്നെ അഭിപ്രായഭിന്നതയിലായിരുന്നു.

Advertisement