കരമന ദുരൂഹ മരണം: കൂടത്തില്‍ തറവാട് ഫൊറന്‍സിക് വിദഗ്ദരുടെ സഹായത്തോടെ ക്രൈബ്രാഞ്ച് തുറന്ന് പരിശോധിച്ചു
Crime
കരമന ദുരൂഹ മരണം: കൂടത്തില്‍ തറവാട് ഫൊറന്‍സിക് വിദഗ്ദരുടെ സഹായത്തോടെ ക്രൈബ്രാഞ്ച് തുറന്ന് പരിശോധിച്ചു
ന്യൂസ് ഡെസ്‌ക്
Saturday, 2nd November 2019, 7:01 pm

തിരുവനന്തപുരം:ദുരൂഹ മരണങ്ങള്‍ നടന്ന കരമന കൂടത്തില്‍ തറവാട് ഫൊറന്‍സിക് വിദഗ്ദരുടെ സഹായത്തോടെ ക്രൈബ്രാഞ്ച് തുറന്ന് പരിശോധിച്ചു.
ജയമാധവന്‍ നായര്‍ തലക്കേറ്റ ക്ഷതം മൂലം മരിച്ചുവെന്ന ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്.

മരണകാരണം തലയ്‌ക്കേറ്റ ക്ഷതം തന്നെയാണെന്നും കാലപ്പഴക്കം പ്രശ്‌നമാണെങ്കിലും തെളിവുകള്‍ എല്ലാം നഷ്ടപ്പെട്ടിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ മുഹമ്മദ് ആരിഫ് പറഞ്ഞു.

രാവിലെ പതിനൊന്ന് മണിയോടു കൂടിയോടെയാണ് പ്രത്യേക അന്വേഷണസംഘം കൂടത്തില്‍ തറവാട്ടിലെ ഉമാ മന്ദിരത്തിലെത്തിയത്.
തുടര്‍ന്ന് മണിക്കൂറുകളോളം ഫൊറന്‍സിക് മേധാവി ഡോ.ശശികലയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി.

ജയമാധവന്‍ നായരുടെ മൃതദേഹം കണ്ടെത്തിയ സ്ഥലവും ജയപ്രകാശ് രക്തം ചര്‍ദ്ദിച്ച് വീണ സ്ഥലവും ക്രൈബ്രാഞ്ച് പരിശോധിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജയമാധവന്‍ നായര്‍ തലക്കേറ്റ ക്ഷതംമൂലം മരിച്ചുവെന്നാണ് ഫോറന്‍സിക് സയന്‍സ് ലാബിന്റെ കണ്ടെത്തല്‍.തലയില്‍ ക്ഷതമേല്‍ക്കാന്‍ കാരണമായ കട്ടിലിന്റെ വശങ്ങള്‍ ഫൊറന്‍സിക് സംഘം ശേഖരിച്ചു.
ജയമാധവന്റേത് സ്വാഭാവിക മരണമാണോ അസ്വാഭിവകതയുണ്ടോയെന്ന് പരിശോധിക്കുന്നുമെന്നും കാലപ്പഴക്കം പ്രശ്‌നമാണെങ്കിലും തെളിവുകള്‍ എല്ലാം നഷ്ടപ്പെട്ടിട്ടില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ മുഹമ്മദ് ആരിഫ് പറഞ്ഞു.

പരിശോധനക്ക് മുമ്പായി കേസിലെ പതിനൊന്നാം പ്രതിയും കൂടത്തില്‍ തറവാട്ടിലെ വേലക്കാരിയുമായിരുന്ന ലീലയെ സംഭവസ്ഥലത്തെത്തിച്ചിരുന്നു.
വീടിന്റെ താക്കോല്‍ കൈവശം വെച്ചിരുന്ന രവീന്ദ്രന്‍ നായരോട് താക്കോല്‍ പൊലീസിനെ ഏല്‍പ്പിക്കാന്‍ നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.
കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച ശേഷം രവീന്ദ്രന്‍ നായരെ ചോദ്യം ചെയ്യും. സ്വത്ത് തട്ടിയെടുത്ത കേസില്‍ രവീന്ദ്രന്‍ നായരും മുന്‍ കാര്യസ്ഥന്‍ സഹദേവനുമടക്കം 12 പേര്‍ പ്രതികളാണ്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ