കരമന സ്വത്ത് തട്ടിപ്പ് കേസ് : എഫ്.ഐ.ആറിന്റെ പകര്‍പ്പ് പുറത്ത്;മരണത്തിലെ ദുരൂഹതയെക്കുറിച്ച് പരാമര്‍ശമില്ല
Crime
കരമന സ്വത്ത് തട്ടിപ്പ് കേസ് : എഫ്.ഐ.ആറിന്റെ പകര്‍പ്പ് പുറത്ത്;മരണത്തിലെ ദുരൂഹതയെക്കുറിച്ച് പരാമര്‍ശമില്ല
ന്യൂസ് ഡെസ്‌ക്
Monday, 28th October 2019, 11:36 am

തിരുവനന്തപുരം: കരമന സ്വത്ത് തട്ടിപ്പ് കേസില്‍ എഫ്.ഐ.ആറിന്റെ പകര്‍പ്പ പുറത്ത് വന്നു മരണത്തിലെ ദുരൂഹതയെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല .

മരിച്ച ജയമാധവന്‍ നായരുടെ കാര്യസ്ഥന്‍ രവീന്ദ്രന്‍ നായരുള്‍പ്പെടെ 12 പ്രതികളാണുള്ളത്. മുന്‍ ജില്ലാകലക്ടര്‍ കെ. മോഹന്‍ദാസുംപ്രതിയാണ്. സാമ്പത്തിക തട്ടിപ്പ്, ഗൂഢാലോചനാ എന്നീ വകുപ്പകള്‍ ആണ് ചുമത്തിയിട്ടുള്ളത്.

എന്നാല്‍, ഉന്നത പദവിയില്‍ ഇരുന്നതുകൊണ്ടാണ് തന്റെ പേര് കേസിലേക്ക് വലിച്ചിഴയ്ക്കുന്നതെന്നും കൂടുതല്‍ കാര്യങ്ങള്‍ അന്വേഷണ സംഘത്തോട് പറയുമെന്നും മോഹന്‍ദാസ് പറഞ്ഞു.

‘ഭാര്യക്ക് പാരമ്പര്യമായി കിട്ടിയ സ്വത്താണ്.വില്‍പ്പത്രം തയ്യാറാക്കുന്നതിലോ കോടതി നടപടികളുമായോ യാതൊരുവിധ ബന്ധവുമില്ല. വില്‍പ്പത്രം ഉണ്ടെന്ന കാര്യം അറിഞ്ഞതു പോലും മാധ്യമങ്ങളിലൂടെയാണ്’ മോഹന്‍ ദാസ് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മരണത്തില്‍ ദുരൂഹതയില്ലെന്നും സ്വത്തുക്കള്‍ ഇഷ്ടപ്രകാരം എഴുതിത്തന്നതാണെന്നും ആരോപണ വിധേയനായ കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ നേരത്തെ പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ