എഡിറ്റര്‍
എഡിറ്റര്‍
ശ്രീരാമസേനാ നേതാവ് പ്രമോദ് മുത്തലിക്ക് ബി.ജെ.പിയിലേക്ക്
എഡിറ്റര്‍
Monday 25th March 2013 9:00am

കര്‍ണാടക: ശ്രീരാമസേനാ സ്ഥാപക നേതാവ് പ്രമോദ് മുത്തലിക സ്ഥാനാര്‍ത്ഥിത്വം ലക്ഷ്യമിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു.

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാനാണ് ഇദ്ദേഹം ശ്രീരാമ സേന വിട്ട് ബി.ജെ.പിയിലേക്ക് ചേക്കേറിയിരിക്കുന്നത്. പ്രമോദ് മുത്തലിക്കിന്റെ വരവ് ബി.ജെ.പി നേതാവ് ഉമാഭാരതി സ്വാഗതം ചെയ്തു.

Ads By Google

ശ്രീരാമസേനയ്ക്ക് കര്‍ണാടകയിലെ ചില പ്രദേശങ്ങളിലുള്ള സ്വാധീനം ബി.ജെ.പിക്കു ഗുണം ചെയ്യുമെന്ന കണക്കുക്കൂട്ടലിലാണ് ബി.ജെ.പി.

ബല്‍ഗാം,  ബീജാപൂര്‍, ഗുല്‍ബര്‍ഗ, ധാര്‍വാഡ്, ചിക്ക്മംഗലൂര്‍, ഉത്തരകര്‍ണാടക,  ഉഡുപ്പി, ദക്ഷിണ കാനറ എന്നീ ജില്ലകള്‍ ശ്രീരാമസേനയുടെ അധീനതയിലാണ്.

സദാചാര പോലീസ് ചമഞ്ഞുള്ള  ശ്രീരാമസേനയുടെ മംഗലാപുരത്തെ പബ് ആക്രമണം ശ്രദ്ധിക്കപ്പെട്ടിരുന്നു.

അതോടെ ഇത്തരം ആക്രമണങ്ങള്‍ കര്‍ണാടകയില്‍ വ്യാപകമായിരിക്കുകയാണ്. ഇവരുടെ ഇടപെടലിനെ തുടര്‍ന്ന് ഈ സംസ്ഥാനത്തെ പബുകള്‍ സര്‍ക്കാര്‍ നിറുത്തിയിരുന്നു.

ഇത്തരം പ്രവര്‍ത്തങ്ങളെ തുടര്‍ന്ന് പ്രമോദ് മുത്തലിക്ക് കരുത്താര്‍ജ്ജിക്കുകയായിരുന്നു. ധാരാളം യുവാക്കളും ബി.ജെ.പി വിട്ട് ശ്രീരാമസേനയില്‍ അംഗമാകാന്‍ കാരണമായി.

ബല്‍ഗാമില്‍ കന്നട-മറാത്തി ഭാഷ സംസാരിക്കുന്നവര്‍ തമ്മിലുള്ള അനൈക്യം മുതലെടുക്കാന്‍ മുത്തലിക്കിന്റെ സ്ഥാനാര്‍ത്ഥിത്വത്തോടെ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി.

ഇദ്ദേഹം മത്സരാര്‍ത്ഥിയായാല്‍ ഹിന്ദുവോട്ടുകള്‍ ലഭിക്കുമെന്ന വിശ്വാസവും മുത്തലിക്കിനെ പിന്തുണയ്ക്കാന്‍ ബി.ജെ.പിയെ പ്രേരിപ്പിക്കുന്ന ഘടകങ്ങളില്‍ ഒന്നാണ്.

Advertisement