എഡിറ്റര്‍
എഡിറ്റര്‍
വൈകല്യങ്ങളുമായി പിറന്ന മൈലാനിയിലെ കുഞ്ഞുങ്ങളുടെ കഥയുമായി കന്യാദൈവങ്ങള്‍
എഡിറ്റര്‍
Sunday 9th June 2013 10:45am

mailani

തൃശൂര്‍: ഉത്തര്‍പ്രദേശിലെ മൈലാനിയില്‍ ഫാക്ടറികളില്‍  നിന്നും പുറംതള്ളുന്ന വിഷപ്പുക കാരണം ജനിതക വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞുങ്ങളുടെ കഥ നോവലാകുന്നു. സാറാ ജോസഫിന്റെ സഹോദരി ആനി ആന്‍ഡ്രൂസാണ് നോവല്‍ എഴുതുന്നത്.

കാട് വെട്ടി ജംഗിള്‍ സ്‌റ്റേഷനായി റെയില്‍വേ വകുപ്പ് പരിഷ്‌കരിച്ച സ്ഥലമാണ് മൈലാനി. ഇവിടെ നിന്നുള്ള ഫാക്ടറികളില്‍ നിന്നും വമിക്കുന്ന വിഷം വാതകമാണ് കുഞ്ഞുങ്ങളുടെ വൈകല്യങ്ങള്‍ക്ക് കാരണം.

Ads By Google

അടുത്തിടെ മൈലാനിയില്‍ ജനിതക വൈകല്യത്തോടെ ജനിച്ച കുഞ്ഞിന്റെ വാര്‍ത്ത ഏറെ ഞെട്ടിക്കുന്നതായിരുന്നു. തലച്ചോര്‍ കഴുത്തിലേക്ക് ഇറങ്ങി നില്‍ക്കുന്ന രീതിയില്‍ ജനിച്ച കുഞ്ഞിനെ ജനങ്ങള്‍ കണ്ടത് ദൈവത്തിന്റെ അവതാരമായി.

കുഞ്ഞിന് ചികിത്സ നല്‍കാതെ പൂജിച്ചതിനെ തുടര്‍ന്ന് ജനിച്ച് ഏറെ  നാള്‍ കഴിയും മുമ്പേ കുഞ്ഞ് മരണപ്പെട്ടു. മൈലാനിയിലെ അമ്മമാര്‍ പ്രസവിക്കുന്നത് മുഴുവന്‍ ഇങ്ങനെ ജനിതക വൈകല്യമുള്ള കുഞ്ഞുങ്ങളെയാണ്.

ഇതിനെ കുറിച്ചാണ് ആനി ആന്‍ഡ്രൂസ് കന്യാദൈവങ്ങള്‍ എന്ന പേരില്‍ പുറത്തിറക്കുന്ന നോവലില്‍ പറയുന്നത്. നാല് പതിറ്റാണ്ടോളം മൈലാനിയില്‍ ജീവിച്ച ആനി മൈലാനിയുടെ പാരിസ്ഥിതിക ദുരന്തത്തെ കുറിച്ചാണ് പറയുന്നത്.

പുസ്തകം ഇന്ന് പ്രകാശനം ചെയ്യും.

Advertisement