സുന്നി ഐക്യം യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിക്കുമെന്ന് കാന്തപുരം
kERALA NEWS
സുന്നി ഐക്യം യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രമിക്കുമെന്ന് കാന്തപുരം
ന്യൂസ് ഡെസ്‌ക്
Saturday, 13th January 2018, 2:38 pm

കോഴിക്കോട്: സുന്നി ഐക്യം യാഥാര്‍ത്ഥ്യമാക്കുന്നതിന് വേണ്ടി പരിശ്രമിക്കുമെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യതുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍. സുന്നി ഐക്യത്തിനായുള്ള ശ്രമങ്ങള്‍ നടത്തും. ഇതിനായി പ്രത്യേക സമിതി രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മുത്തലാഖ് വിഷയത്തില്‍ കോടതിയെ സമീപിക്കാന്‍ കാന്തപുരം സമസ്ത പണ്ഡിതസഭ തീരുമാനിച്ചാതായും അദ്ദേഹം പറഞ്ഞു. മുസ്‌ലിംകളെ കുറ്റവാളി സമൂഹമായി പ്രഖ്യാപിക്കാനുള്ള നീക്കമാണ് മുത്തലാക്കുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നടക്കുന്നതെന്നും മറ്റു മതങ്ങളുടെ കാര്യത്തില്‍ സിവില്‍ നിയമ പരിധിയിലുള്ള വിവാഹനിയമങ്ങള്‍ മുസ്‌ലിംകള്‍ക്ക് മാത്രം എന്തുകൊണ്ടാണ് ക്രിമിനല്‍ നിയമ ഭാഗമാകുന്നതെന്ന് വ്യക്തമാക്കണമെന്നും കാന്തപുരം നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു.

മുസ്‌ലിങ്ങള്‍ങ്ങള്‍ സൂഫി മാര്‍ഗത്തിലേക്കു മടങ്ങണമെന്നും സൂഫി മാര്‍ഗത്തില്‍ നിന്നും വ്യതിചലിച്ചതാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് കാരണമെന്നും സുന്നി ഐക്യത്തിന് തങ്ങള്‍ എപ്പോഴും തയ്യാറാണെന്ന് നേരത്തേയും കാന്തപുരം വ്യക്താക്കിയിരുന്നു.

അനൈക്യത്തിന് മതപണ്ഡിതന്മാരെ കുറ്റപ്പെടുത്തുന്നവര്‍ എന്തുകൊണ്ടാണ് മുസ്‌ലിം രാഷ്ട്രീയ സംഘടനകളുടെ ഐക്യത്തിന് മുതിരാത്തതെന്ന് വ്യക്തമാക്കണമെന്നും കാന്തപുരം ചോദിക്കുകയുണ്ടായി.