എഡിറ്റര്‍
എഡിറ്റര്‍
സേവനപ്രവര്‍ത്തനങ്ങള്‍ ജീവിതത്തിന്റെ ഭാഗമാക്കുക: കാന്തപുരം
എഡിറ്റര്‍
Tuesday 30th October 2012 3:04pm

അസീസിയ്യ: ജീവിതത്തെ നമ്മുടെ ഹിതാനുസരണം ക്രമപ്പെടുത്താനാഗ്രഹിക്കുന്നതുപോലെ സേവനപ്രവര്‍ത്തനങ്ങള്‍ക്ക് നാം സ്വയം സന്നദ്ധരാവുകയും അതിനായി മനസ്സുകള്‍ പാകപ്പെടുത്തി സമയം കണ്ടെത്തണമെന്നും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു.

Ads By Google

വിശ്വാസിയുടെ മനസ്സിന് ആശ്വാസമേകുന്നത് പുണ്യകര്‍മമാണെന്നും നമ്മുടെ പാപങ്ങള്‍ക്കുള്ള പരിഹാരമാര്‍ഗമാണെന്നമുള്ള പ്രവാചകവചനങ്ങള്‍ നമുക്ക് ഓര്‍മവേണം. അംഗീകാരത്തിനുവേണ്ടിയാവരുത് നമ്മുടെ സേവന പ്രവര്‍ത്തനങ്ങള്‍. ആത്മാര്‍ഥമെങ്കില്‍ സേവനങ്ങള്‍ക്കുള്ള അംഗീകാരം സ്വമേധയാ ഉണ്ടാകുമെന്നും ആത്മീയതയും ആത്മാര്‍ഥതയും പരസ്പരപൂരകമാണെന്നും അദ്ദേഹം വ്യക്തമാക്കി.

രിസാല സ്റ്റഡിസര്‍ക്കിള്‍ സൗദി നാഷണല്‍ കമ്മിറ്റിക്ക് കീഴിലെ ഹജ്ജ് വളണ്ടിയര്‍ കാമ്പില്‍ വളണ്ടിയര്‍മാരെ അഭിസംബോധനചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മഅദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹിം ഖലീല്‍ ബുഖാരി യോഗം ഉദ്ഘാടനംചെയ്തു. എസ്.എസ്.എഫ്. നാഷണല്‍ ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, എസ്.എസ്.എഫ്. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, വളണ്ടിയര്‍ ചീഫ് അബ്ദുന്നാസിര്‍ അന്‍വരി തുടങ്ങിയവര്‍ പ്രസംഗിച്ചു.

ആര്‍.എസ്.സി. നാഷണല്‍ ചെയര്‍മാന്‍ മഹമൂദ് സഖാഫി മാവൂര്‍ അധ്യക്ഷതവഹിച്ചു. അബ്ദുറഹീം കോട്ടക്കല്‍ സ്വാഗതവും ശരീഫ് വെളിമുക്ക് നന്ദിയും പറഞ്ഞു.

Advertisement