കണ്ണൂരില്‍ തകര്‍ന്ന വീടിനുള്ളില്‍ മാസങ്ങള്‍ പഴക്കമുള്ള മൃതദേഹം
Heavy Rain
കണ്ണൂരില്‍ തകര്‍ന്ന വീടിനുള്ളില്‍ മാസങ്ങള്‍ പഴക്കമുള്ള മൃതദേഹം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 10th August 2019, 2:03 pm

കണ്ണൂര്‍: കണ്ണൂരില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ തകര്‍ന്ന വീട്ടില്‍ മാസങ്ങള്‍ പഴക്കമുള്ള മൃതദേഹം കണ്ടെത്തി. സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്.

വീട്ടിനുള്ളില്‍ ആളുകളുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് ഫയര്‍ഫോഴ്‌സും നാട്ടുകാരും വാതില്‍ പൊളിച്ച് അകത്ത് കടന്നത്.

കണ്ണൂര്‍ കക്കാട് കോര്‍ജാന്‍ യു.പി സ്‌കൂളിനു സമീപം കനത്തമഴയില്‍ തകര്‍ന്ന വീടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. കോര്‍ജാന്‍ യു.പി സ്‌കൂളിനു സമീപം പ്രഫുല്‍ നിവാസില്‍ താമസിക്കുന്ന രൂപ എന്ന എഴുപതുകാരിയുടെ മൃതദേഹമാണ് കണ്ടെത്തിയത്,

അവശനിലയിലായ മറ്റൊരു സ്ത്രീയും ഇതേ സമയം വീട്ടിലുണ്ടായിരുന്നു. കൂടെയുള്ള സഹോദരി പ്രഫുല്ല മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതായി നാട്ടുകാര്‍ പറയുന്നു. ഇവരെയും ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി.

വെള്ളിയാഴ്ച ആറരയോടെയാണ് ഇവരുടെ ഓടിട്ട വീട് കനത്ത കാറ്റിലും മഴയിലും തകര്‍ന്നുവീണത്. അഴുകിയ നിലയിലായിരുന്നു മൃതദേഹമെന്ന് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കണ്ണൂര്‍ സ്പിന്നിങ് മില്‍ ജീവനക്കാരിയായിരുന്നു രൂപ.

WATCH THIS VIDEO: