ലോക്ഡൗണ്‍ വിലക്ക് ലംഘിച്ച് ഐ.എഫ്.എസ് ഉദ്യോഗസ്ഥന്‍; കണ്ണൂരില്‍ നിന്ന് നാട്ടിലേക്ക് പോയി
kERALA NEWS
ലോക്ഡൗണ്‍ വിലക്ക് ലംഘിച്ച് ഐ.എഫ്.എസ് ഉദ്യോഗസ്ഥന്‍; കണ്ണൂരില്‍ നിന്ന് നാട്ടിലേക്ക് പോയി
ന്യൂസ് ഡെസ്‌ക്
Monday, 6th April 2020, 11:48 pm

 

കണ്ണൂര്‍: ലോക്ഡൗണ്‍ നിയമങ്ങള്‍ പാലിക്കാതെ ഐ.എഫ്.എസ് ഉദ്യോഗസ്ഥന്‍ സംസ്ഥാനത്തിന് പുറത്തേക്ക് പോയി. കണ്ണൂര്‍ ഡി.എഫ്.ഓ കെ ശ്രീനിവാസാണ് അനുമതി ഇല്ലാതെ ലീവെടുത്ത് ജന്മനാടായ തെലങ്കാനയിലേക്ക് പോയത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കുടുംബത്തോടൊപ്പം സ്വകാര്യ വാഹനത്തിലാണ് പോയത്. വയനാട് അതിര്‍ത്തി വഴി തെലങ്കാനയിലേക്ക് പോവുകയായിരുന്നു.

നേരത്തെ ശ്രീനിവാസ് വനംവകുപ്പ് മേധാവിക്ക് അവധി അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ അപേക്ഷ നിരസിക്കുകയായിരുന്നു.

അനുമതി ഇല്ലാതെയാണ് ഡി.എഫ്.ഒ പോയതെന്ന് വനംവകുപ്പ് മന്ത്രി അറിയിച്ചു. അന്വേഷണത്തിന് ഉത്തരവിട്ടെന്നും മന്ത്രി പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ