സൂപ്പര്‍ ഡാന്‍സ് നമ്പരുമായി ഞെട്ടിച്ച് ടൊവിനോ; തല്ലുമാലയിലെ കണ്ണില്‍ പെട്ടോളേ
Film News
സൂപ്പര്‍ ഡാന്‍സ് നമ്പരുമായി ഞെട്ടിച്ച് ടൊവിനോ; തല്ലുമാലയിലെ കണ്ണില്‍ പെട്ടോളേ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 3rd May 2022, 11:46 am

ടൊവിനോ തോമസും കല്യാണി പ്രിയദര്‍ശനും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന തല്ലുമാലയിലെ ആദ്യഗാനം പുറത്ത്. കണ്ണില്‍ പെട്ടോളേ എന്ന ഗാനം മ്യൂസിക്247 ചാനലിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്.

ഫ്രീക്കനായി സൂപ്പര്‍ ഡാന്‍സുമായാണ് ടൊവിനോ ഗാനരംഗങ്ങളിലെത്തിയിരിക്കുന്നത്. ഒപ്പം സ്റ്റൈലിഷായി കല്യാണിയുമുണ്ട്. വിഷ്ണു ഹമീദ് ഇര്‍ഫാനാ ഹമീദ് എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിഷ്ണു വിജയ് ആണ് സംഗീത സംവിധാനം.

20കാരനായ മണവാളന്‍ വസീം എന്ന കഥാപാത്രത്തെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. പാത്തു എന്നാണ് കല്യാണിയുടെ കഥാപാത്രത്തിന്റെ പേര്.

ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം ജിംഷി ഖാലിദ്, സംഗീതം വിഷ്ണു വിജയ്, ഗാനരചന മുഹ്‌സിന്‍ പരാരി, എഡിറ്റിംഗ് നിഷാദ് യൂസഫ്.

ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രം ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാനാണ് നിര്‍മിക്കുന്നത്. മുഹ്‌സിന്‍ പെരാരിയാണ് തിരക്കഥ എഴുതിയത്.

എം.ആര്‍ ജോസഫ് സംവിധാനം ചെയ്യുന്ന വാശിയാണ് ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ടൊവിനോയുടെ പുതിയ ചിത്രം. കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ നായിക. ആഷിക് അബുവിന്റെ സംവിധാനത്തിലൊരുങ്ങുന്ന നീലവെളിച്ചത്തിലും കേന്ദ്രകഥാപാത്രമായി ടൊവിനോ എത്തുന്നുണ്ട്. റിമ കല്ലിങ്കലാണ് നായിക.

Content Highlight: kannil pettole song from thallumala starring tovino and kallyani priyadarshan