വരാലിന് ശേഷം വിരുന്നുമായി കണ്ണന്‍ തമരക്കുളം; റിലീസ് ഉടന്‍
Film News
വരാലിന് ശേഷം വിരുന്നുമായി കണ്ണന്‍ തമരക്കുളം; റിലീസ് ഉടന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 7th June 2023, 3:57 pm

വരാലിനു ശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം വിരുന്ന് റിലീസിങ്ങിനു ഒരുങ്ങുന്നു. അര്‍ജുന്‍ സര്‍ജയും നിക്കി ഗല്‍റാണിയും ഒന്നിക്കുന്ന ചിത്രം മലയാളത്തിലും തമിഴിലും ആയിട്ടാണ് ഒരുങ്ങുന്നത്. നെയ്യാര്‍ ഫിലിംസിന്റെ ബാനറില്‍ ഗിരീഷ് നെയ്യാര്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ അര്‍ജുനേയും നിക്കി ഗില്‍റാണിയെയും കൂടാതെ മുകേഷും ഗിരീഷ് നെയ്യാറും അജു വര്‍ഗീസും മുഖ്യ വേഷങ്ങളില്‍ എത്തുന്നു.

ബൈജു സന്തോഷ്, ഹരീഷ് പേരടി, ധര്‍മജന്‍ ബോള്‍ഗാട്ടി, സോനാ നായര്‍, മന്‍രാജ്, സുധീര്‍, കൊച്ചുപ്രേമന്‍, പൂജപ്പുര രാധാകൃഷ്ണന്‍, വി.കെ. ബൈജു, അജയ് വാസുദേവ്, കൊല്ലം ഷാ, ജിബിന്‍ സാബ്, പോള്‍ താടിക്കാരന്‍, എല്‍ദോ, അര്‍. ശാസ്തമംഗലം അജിത് കുമാര്‍, രാജ്കുമാര്‍, സനല്‍ കുമാര്‍, അനില്‍ പത്തനംതിട്ട, അരുന്ധതി, ശൈലജ, നാന്‍സി, ജീജാ സുരേന്ദ്രന്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍

സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം ദിനേശ് പള്ളത്ത് ആണ്. രവിചന്ദ്രനും പ്രദീപ് നായരും എന്നിവരാണ് ക്യാമറമാന്‍മാര്‍. സംഗീതം – രതീഷ് വേഗ, സാനന്ദ് ജോര്‍ജ്. പശ്ചാതല സംഗീതം -റോണി റാഫെല്‍.
എഡിറ്റര്‍ – വി. ടി ശ്രീജിത്ത്. ആര്‍ട് ഡയറക്ടര്‍ -സഹസ് ബാല. മേക്കപ്പ് – പ്രദീപ് രംഗന്‍. കോസ്റ്റ്യും – അരുണ്‍ മനോഹര്‍, തമ്പി ആര്യനാട്. പ്രൊഡക്ഷന്‍ ഡിസൈനര്‍ – ബാദുഷ. പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്- അനില്‍ അങ്കമാലി, രാജീവ് കുടപ്പനകുന്ന്. പ്രൊഡക്ഷന്‍ മാനേജര്‍ -അഭിലാഷ് അര്‍ജുന്‍, ഹരി ആയൂര്‍, സജിത്ത് ലാല്‍. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- അനില്‍ കുമാര്‍ നെയ്യാര്‍. ലിറിക്സ് – റഫീഖ് അഹമ്മദ്, ആശ ഹരിനാരായണന്‍. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ – സുരേഷ് ഇളമ്പല്‍. അസോസിയേറ്റ് ഡയറക്ടര്‍- രാജ പാണ്ടിയന്‍, സജിത്ത് ബാലകൃഷ്ണന്‍. വി.എഫ്.എക്‌സ്- ഡി.ടി.എം- സൂപ്പര്‍വിഷന്‍ ലവകുശ. ആക്ഷന്‍ -ശക്തി ശരവണന്‍, കലി അര്‍ജുന്‍. പി.ആര്‍.ഒ. സുനിത സുനില്‍. സ്റ്റില്‍ -ശ്രീജിത്ത് ചെട്ടിപ്പടി. ഡിസൈന്‍- ആന്റണി സ്റ്റീഫന്‍

Content Highlight:  Kannan Thamarakulam’s big-budget film ‘Virunnu’ is gearing up for release