എഡിറ്റര്‍
എഡിറ്റര്‍
‘ദുല്‍ഖര്‍ സല്‍മാന്‍ എന്നെ വിസ്മയിപ്പിച്ചു’; മലയാള സിനിമയെ പ്രശംസിച്ച് കന്നഡ സൂപ്പര്‍ താരം ശിവരാജ് കുമാര്‍
എഡിറ്റര്‍
Tuesday 4th April 2017 9:12pm


കൊച്ചി: മലയാള സിനിമയുടെ യൂത്ത് ഐക്കണ്‍ ദുല്‍ഖര്‍ സല്‍മാനെ പ്രശംസിച്ച് കന്നഡ സൂപ്പര്‍ താരം ശിവരാജ് കുമാര്‍. തന്നെ വിസ്മയ്പ്പിച്ച നടനാണ് ദുല്‍ഖര്‍ എന്നായിരുന്നു ശിവരാജ് പറഞ്ഞത്.

മലയാള സിനിമകള്‍ ധാരാളമായി കാണാറുണ്ടെന്നും ശിവരാജ് പറഞ്ഞു. മോഹന്‍ലാലിന്റെ ഒപ്പത്തിന്റെ കന്നഡ പതിപ്പില്‍ ശിവരാജാണ് അഭിനയിക്കുന്നത്.

ദുല്‍ഖറിന്റേയും മലയാള സിനിമയുടേയും ആരാധകനാണ് താനെന്നും പറഞ്ഞ താരം ഈയ്യിടെ പുറത്തിറങ്ങിയ അങ്കമാലി ഡയറീസ് ലോക നിലവാരമുള്ള ചിത്രമാണെന്നും അഭിപ്രായപ്പെട്ടു.


Also Read: ‘സ്വകാര്യതയിലേക്കുള്ള ഒളിഞ്ഞു നോട്ടമല്ല മാധ്യമ പ്രവര്‍ത്തനം, പ്രവണത തുടര്‍ന്നാല്‍ ജനം കൈകാര്യം ചെയ്യുന്ന കാലം വിദൂരമല്ല’: ജോയ് മാത്യു


അതേസമയം താനൊരു മലയാള സിനിമ റീമേക്ക് ചെയ്യാന്‍ ഒരിക്കല്‍ ശ്രമിച്ചിരുന്നുവെന്നും എന്നാലത് നടന്നില്ലെന്നും താരം പറഞ്ഞു. തന്റെ ആഗ്രഹം ഒപ്പത്തിന്റെ റീമേക്കിലൂടെ യാഥാര്‍ത്ഥ്യമാവുകയാണെന്നും ശിവരാജ് പറയുന്നു.

Advertisement