എഡിറ്റര്‍
എഡിറ്റര്‍
സൂപ്പര്‍സ്റ്റാറുകള്‍ക്കൊപ്പം കനിഹ
എഡിറ്റര്‍
Monday 1st October 2012 10:19am

കനിഹയ്ക്കിത് തിരക്കിന്റെ നാളുകള്‍. മോഹന്‍ലാലിനൊപ്പം ‘സ്പിരിറ്റി’ല്‍ കനിഹയുണ്ടായിരുന്നു. ആ രഞ്ജിത്ത് ചിത്രത്തിന് ലഭിച്ച തിളക്കമാര്‍ന്ന വിജയത്തിന് ശേഷം മോഹന്‍ലാലിനൊപ്പം കനിഹ വീണ്ടും അഭിനയിക്കാന്‍ ഒരുങ്ങുന്നു.
സംവിധായകന്‍ സിദ്ദിഖിന്റെ ‘ലേഡീസ് ആന്റ് ജെന്റില്‍മാന്‍’ എന്ന ചിത്രത്തിലാണ് കനിഹ ലാലിനൊപ്പം അഭിനയിക്കുന്നത്. ‘വിയറ്റ്‌നാം കോളനി’ എന്ന സൂപ്പര്‍ ഹിറ്റിന് ശേഷം സിദ്ദിഖും മോഹന്‍ലാലും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.

Ads By Google

‘ബാവൂട്ടിയുടെ നാമത്തിലി’ല്‍ മമ്മൂട്ടിയ്‌ക്കൊപ്പവും ഈ അമേരിക്കക്കാരിയായ നടി അഭിനയിക്കുന്നു. ഈ ചിത്രത്തില്‍ മലപ്പുറത്തെ സാധാരണ പെണ്ണായിട്ടാണ് കനിഹ അഭിനയിക്കുന്നത്. വളരെയധികം സംസാരിക്കുന്ന ഭാര്യയുടെ വേഷമാണ് കനിഹയുടേത്. മലപ്പുറത്തിന്റെ പ്രാദേശികഭാഷ സംസാരിക്കുന്ന കഥാപാത്രം. മലയാളഭാഷ പഠിക്കാന്‍ ഈ വേഷം സഹായിച്ചെന്നും കനിഹ പറയുന്നു.

സൂപ്പര്‍സ്റ്റാറുകളുടെ കൂടെ മാത്രമേ താന്‍ അഭിനയിക്കൂ എന്നൊന്നും തീരുമാനിച്ചിട്ടില്ല. എല്ലാം സ്വാഭാവികമായി സംഭവിക്കുന്നതാണ. കനിഹ കൂട്ടിച്ചേര്‍ത്തു.

റഫീക്ക് റാവുത്തറുടെ ‘ഇ.എം.എസും പെണ്‍കുട്ടിയും’ എന്ന ചിത്രത്തിലും കനിഹ അഭിനയിക്കുന്നു. ചിത്രത്തില്‍ നഴ്‌സിന്റെ വേഷത്തിലാണ് കനിഹ അഭിനയിക്കുന്നത്.

Advertisement