സൂചിമുനയേറ്റ് തുളയാത്ത ഭാഗങ്ങള്‍ അവന്റെ ശരീരത്തില്‍ കുറവാണ്; മകനെക്കുറിച്ച് കനിഹ
Entertainment
സൂചിമുനയേറ്റ് തുളയാത്ത ഭാഗങ്ങള്‍ അവന്റെ ശരീരത്തില്‍ കുറവാണ്; മകനെക്കുറിച്ച് കനിഹ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 7th May 2021, 9:12 am

മലയാളത്തില്‍ കുറച്ച് ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട നടിയാണ് കനിഹ. മരണത്തിന്റെ ഇരുട്ടില്‍ നിന്നും തന്റെ മകന്‍ ഋഷി ജീവിതത്തിലേക്ക് തിരിച്ചുകയറിയ അനുഭവം പങ്കുവെക്കുകയാണ് ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തില്‍ കനിഹ.

ഹൃദയതകരാറോടുകൂടിയാണ് മകന്‍ ജനിച്ചതെന്ന് കനിഹ പറയുന്നു. ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി നടത്താനായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം. പരാജയപ്പെട്ടാല്‍ മരണം ഉറപ്പാണെന്നും ഡോക്ടര്‍മാര്‍ പറഞ്ഞതായി നടി ഓര്‍ക്കുന്നു.

‘ഒരു രാത്രിക്കപ്പുറം കുഞ്ഞ് അതിജീവിക്കുമോ എന്ന കാര്യത്തില്‍ ഡോക്ടര്‍മാര്‍ക്ക് യാതൊരു ഉറപ്പുമില്ലായിരുന്നു. ഞാന്‍ ആര്‍ത്തുകരഞ്ഞു. പ്രസവിച്ച് മണിക്കൂര്‍ കഴിഞ്ഞതേയുള്ളൂ. കുഞ്ഞിനെ മറ്റൊരു കെട്ടിടത്തിലേക്ക് വിദഗ്ദ ചികിത്സക്കായി മാറ്റിയിരുന്നു. മകനെ കാണാന്‍ ഞാന്‍ വാശി പിടിച്ചു. ശരീരം തുന്നിക്കെട്ടിയ വേദനകളെല്ലാം മറന്ന് മകനെ പോയി കണ്ടു.

ശരീരം നിറയെ കേബിളുകള്‍ ഘടിപ്പിച്ചിരിക്കുകയായിരുന്നു. ദിവസങ്ങളുടെ ഇടവേളയില്‍ ഒന്നിലധികം ഓപ്പറേഷനുകള്‍ നടന്നു. മരണത്തിന്റെ വക്കോളം പോയി തിരിച്ചുവന്നവനാണ് ഋഷി. ഞങ്ങള്‍ക്കവന്‍ അത്ഭുതബാലനാണ്,’ കനിഹ പറഞ്ഞു.

മകന്റെ പൊക്കിള്‍ മുതല്‍ നെഞ്ചുവരെ ഇന്നും ഓപ്പറേഷന്‍ കഴിഞ്ഞ തുന്നലിന്റെ അടയാളമുണ്ടെന്നും സൂചിമുനയേറ്റ് തുളയാത്ത ഭാഗങ്ങള്‍ മകന്റെ ശരീരത്തില്‍ കുറവാണെന്നും കനിഹ കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ


Content Highlight: Kaniha shares experiance about her son