അനുസിതാര മാത്രമല്ല, മാമാങ്കത്തില്‍ നായികയായി കനിഹയും
mamangam movie
അനുസിതാര മാത്രമല്ല, മാമാങ്കത്തില്‍ നായികയായി കനിഹയും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 6th February 2019, 7:34 pm

കണ്ണൂര്‍: മമ്മൂട്ടിയെ നായകനാക്കി അണിയറയില്‍ ഒരുങ്ങുന്ന ബിഗ്ബഡ്ജറ്റ് ചിത്രം മാമാങ്കത്തില്‍ നായികയായി കനിഹയും. ചിത്രത്തില്‍ നേരത്തെ നായികയായി അനുസിതാരയും എത്തിയിരുന്നു.

കനിഹ തന്നെയാണ് മാമാങ്കത്തില്‍ താന്‍ അഭിനയിക്കുന്ന കാര്യം പുറത്തുവിട്ടത്. ചിത്രത്തിന്റെ ലൊക്കേഷനില്‍ അനുസിതാരയുമൊത്തുള്ള ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ ഷെയര്‍ ചെയതതോടെയാണ് കനിഹ ചിത്രത്തില്‍ അഭിനയിക്കുന്ന കാര്യം പുറത്തുവന്നത്.

മമ്മൂട്ടിയുടെ കൂടെ ഇത് രണ്ടാം തവണയാണ് കനിഹ ചരിത്ര സിനിമയില്‍ അഭിനയിക്കുന്നത്. നേരത്തെ പഴശ്ശി രാജയില്‍ കൈതേരി മാക്കം എന്ന നായിക കഥാപാത്രത്തെ കനിഹയായിരുന്നു അവതരിപ്പിച്ചത്.

Also Read രാഷ്ട്രീയം പറയാനുറച്ച് വിജയ് സേതുപതി; പൊളിറ്റിക്കല്‍ ഫിക്ഷന്‍ “തുഗ്ലക്ക്” ഒരുങ്ങുന്നു

അതേസമയം ചിത്രത്തിലെ വിവാദങ്ങള്‍ ഒന്നും കെട്ടടങ്ങിയിട്ടില്ല. ചിത്രത്തില്‍ അഭിനയിക്കാന്‍ എത്തിയിരുന്ന ധ്രുവനെ പുറത്താക്കിയത് മുതലായിരുന്നു മാമാങ്കത്തിലെ പ്രശ്നങ്ങള്‍ പുറംലോകമറിഞ്ഞത്. പിന്നീട് തെന്നിന്ത്യന്‍ ഛായാഗ്രാഹകന്‍ ഗണേഷ് രാജവേലു, ആര്‍ട് ഡയറക്റ്റര്‍ സുനില്‍ ബാബു, കോസ്റ്റിയൂം ഡിസൈനര്‍ അനു വര്‍ദ്ധന്‍ തുടങ്ങിയവരെയും ചിത്രത്തില്‍ നിന്ന് പുറത്താക്കിയിരുന്നു.

 

View this post on Instagram

 

Chatting and giggling away with @anu_sithara at the location of Mamankam. #mamankam #costars #mamankammalayalammovie

A post shared by Divya Venkat (@kaniha_official) on

അവസാനം ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയായ സംവിധായകന്‍ സജീവ് പിള്ളയെയും ചിത്രത്തില്‍ നിന്ന് പുറത്താക്കുകയായിരുന്നു. ചിത്രത്തില്‍ നിന്ന് തന്നെ പുറത്താക്കിയെന്നും തന്നെ ഇല്ലാതാക്കാനുള്ള ഗൂഢാലോചന നടക്കുന്നതായും കാണിച്ച് സംവിധായകന്‍ സജീവ് പിള്ള മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നല്‍കിയിരുന്നു.

Also Read  ഈ ചിത്രത്തില്‍ ഷെയിന്‍ ചിരിക്കും: ഒരുപാട് ബാധ്യതകള്‍ ഉള്ള കഥാപാത്രങ്ങള്‍ ചെയ്ത് കൂമ്പ് വാടിയിരിക്കുകയായിരുന്നുവെന്ന് ശ്യാം പുഷ്‌കര്‍

ചിത്രത്തിന്റെ മൂന്നാം ഷെഡ്യൂള്‍ മുതല്‍ എം.പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷെഡ്യൂള്‍ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് തന്നെ ഒഴിവാക്കിയതായി നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി കത്ത് നല്‍കുകയായിരുന്നെന്ന് സംവിധായകന്‍ സജീവ് പിള്ള പറഞ്ഞിരുന്നു.

ചിത്രത്തില്‍ നിന്ന് പിന്‍മാറിയില്ലെങ്കില്‍ തന്നെ കായികമായി നേരിടുമെന്ന് ഭീഷണി നേരത്തെയും ഉണ്ടായിരുന്നെന്ന് സംവിധായകന്‍ പരാതിയില്‍ പറയുന്നു. രണ്ട് യുവാക്കള്‍ സംശയാസ്പദമായ രീതിയില്‍ തന്നെ അന്വേഷിച്ച് വന്നെന്നും സംവിധായകന്റെ പരാതിയില്‍ പറയുന്നുണ്ട്.
DoolNews Video