എഡിറ്റര്‍
എഡിറ്റര്‍
പിണറായിയും കനയ്യകുമാറും ഒരേ വേദിയിലെത്തുന്നു; പരിപാടി കാഞ്ഞങ്ങാട്
എഡിറ്റര്‍
Tuesday 29th August 2017 2:29pm

 

കാസര്‍കോട്: ജെ.എന്‍.യു സമരനായകനും വിദ്യാര്‍ത്ഥി നേതാവുമായ കനയ്യകുമാറും മുഖ്യമന്ത്രി പിണറായി വിജയനും ഒരേ വേദിയിലെത്തുന്നു. സെപ്റ്റംബര്‍ 24 നു കാഞ്ഞങ്ങാട്ടാണ് പരിപാടി. സംഘപരിവാര്‍ നയങ്ങള്‍ക്കെതിരെ പോരാടുന്ന രാജ്യത്തെ
രണ്ടു പ്രധാന നേതാക്കള്‍ പൊതുവേദിയില്‍ ഒരുമിച്ചെത്തുന്നു എന്ന പ്രത്യേകതയുണ്ട് കാഞ്ഞങ്ങാട്ടെ പരിപാടിക്ക്.


Also Read പ്രതികരിക്കാന്‍ ഭയമുള്ളവര്‍ കാണും: എന്നാല്‍ എനിക്ക് പേടിയില്ല; ഗുര്‍മീത് റാം വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ഷാരൂഖ്


സ്വാതന്ത്ര്യ സമര സേനാനി കെ മാധവന്റെ ഒന്നാം ചരമവാര്‍ഷിക ദിനാചരണ വേദിയിലാണ് രാജ്യത്തെ ഇടതു സംഘടനാ നേതാക്കള്‍ ഒരുമിച്ചെത്തുക. ഹൊസ്ദുര്‍ഗ് നഗരസഭാ ടൗണ്‍ ഹാളില്‍ നടക്കുന്ന പരിപാടി മുഖ്യമന്ത്രിയാണ് ഉദ്ഘാടനം ചെയ്യുക.

മാധവന്‍ ഫൗണ്ടേഷന്‍ ചെയര്‍മാനും റവന്യൂ വകുപ്പ് മന്ത്രിയുമായ ഇ ചന്ദ്രശേഖരന്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ ഫ്രഥമ പുരസ്‌കാരം കനയ്യകുമാര്‍ ഏറ്റുവാങ്ങും. ജെ.എന്‍.യു സമരകാലത്ത് തുറങ്കലില്‍ അടക്കപ്പെട്ട കന്നയ്യകുമാര്‍ സംഘപരിവാര രാഷ്ട്രീയത്തിന്റെ രാജ്യത്തെ പ്രധാന എതിരാളികളില്‍ ഒരാളാണ്.

കേരള മുഖ്യമന്ത്രി പിണറായി മോദി സര്‍ക്കാരിനും സംഘപരിവാര്‍ നയങ്ങള്‍ക്കും എതിരെ ശബ്ദമുയര്‍ത്തുന്ന ഭരണാധികാരിയുമാണ്. ഇരുവരും ഒരേ വദിയിലെത്തുന്നത് രാജ്യം ശ്രദ്ധയോടെയാകും വീക്ഷിക്കുക.

Advertisement