സുശാന്തിന്റെ മരണത്തില്‍ മൊഴി നല്‍കാന്‍ തയ്യാറായി കങ്കണ, ഗൗനിക്കാതെ പൊലീസ്
DMOVIES
സുശാന്തിന്റെ മരണത്തില്‍ മൊഴി നല്‍കാന്‍ തയ്യാറായി കങ്കണ, ഗൗനിക്കാതെ പൊലീസ്
ന്യൂസ് ഡെസ്‌ക്
Wednesday, 22nd July 2020, 11:07 pm

മുബൈ: നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണത്തിലെ അന്വേഷണത്തില്‍ ബോളിവുഡ് താരം കങ്കണ റണൗത്തിന്റെ മൊഴിയെടുക്കാതെ പൊലീസ്. കങ്കണയുടെ പി.ആര്‍ ടീം ആണ് പൊലീസ് മൊഴിയെടുക്കാത്ത കാര്യം ട്വീറ്റ് ചെയ്തത്. കങ്കണയ്ക്ക് ഇതുവരെ മുംബൈ പൊലീസില്‍ നിന്നും ഒരു സമന്‍സും ലഭിച്ചിട്ടില്ലെന്നന്നും മൊഴി രേഖപ്പെടുത്താന്‍ കങ്കണ താല്‍പര്യം പ്രകടിപ്പിച്ചിട്ടും പൊലീസ് മൊഴിയെടുക്കുന്നില്ലെന്നാണ് ഇവര്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്.

കങ്കണയുടെ സഹോദരി രംഗോലി ചന്ദല്‍ ഇതു സംബന്ധിച്ച് പൊലീസിനയച്ച വാടസ് ആപ്പ് സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ടും കങ്കണയുടെ ടീം പങ്കു വെച്ചിട്ടുണ്ട്. ഇതില്‍ കങ്കണ മൊഴി നല്‍കാന്‍ തയ്യാറാണെന്നും ചോദ്യങ്ങള്‍ അയക്കാനും പൊലീസിന് സന്ദേശം അയച്ചിട്ടുണ്ട്. എന്നാല്‍ ഈ സന്ദേശം പൊലീസ് വായിച്ചിട്ടില്ല.

നടന്‍ സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് ബോളിവുഡിനെതിരെ നിരവധി ആരോപണങ്ങളുമായി കങ്കണ റണൗത്ത് രംഗത്തു വന്നിരുന്നു. ബോളിവുഡിലെ കുടുംബവാഴ്ചയും സ്വജനപക്ഷപാതവും സുശാന്തിനെ ബാധിച്ചിരുന്നെന്നും സിനിമാ മേഖലയിലെ ചിലര്‍ സുശാന്തിന്റെ കരിയര്‍ തകര്‍ക്കാന്‍ ശ്രമിച്ചിരുന്നെന്നും കങ്കണ പറഞ്ഞിരുന്നു.

 

കഴിഞ്ഞ ദിവസം റിപ്പബ്ലിക് ടി.വിയിലെ ചര്‍ച്ചയില്‍ കരണ്‍ ജോഹര്‍, ആദിത്യ ചോപ്ര, രാജീവ് മസന്ദ് തുടങ്ങിയവര്‍ക്കെതിരെ കങ്കണ ഇതേ ആരോപണം ഉന്നയിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,  പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ