'ചപാക് എന്റെ സഹോദരിയുടെ ജീവിതം ഓര്‍മ്മിപ്പിച്ചു';ദീപികയ്ക്ക് നന്ദി പറഞ്ഞ് കങ്കണ
Bollywood movies
'ചപാക് എന്റെ സഹോദരിയുടെ ജീവിതം ഓര്‍മ്മിപ്പിച്ചു';ദീപികയ്ക്ക് നന്ദി പറഞ്ഞ് കങ്കണ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 8th January 2020, 2:23 pm

മുംബൈ:ആസിഡ് ആക്രമണം നേരിട്ട പെണ്‍കുട്ടിയുടെ അതിജീവന കഥ പറയുന്ന ദീപിക പദുക്കോണിന്റെ റിലീസിനൊരുങ്ങുന്ന ചിത്രം ചപാക് ഗംഭീരമെന്ന് നടി കങ്കണ റണൗട്ട്. ചിത്രത്തിന്റെ ട്രെയിലര്‍ കണ്ടപ്പോള്‍ ആസിഡ് ആക്രമണം നേരിട്ട തന്റെ സഹോദരിയെ ഓര്‍മ്മ വന്നുവെന്നും കങ്കണ ഇന്‍സ്റ്റഗ്രമില്‍ കുറിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മേഘ്ന ഗുല്‍സാര്‍, ദീപിക പദുക്കോണ്‍ തുടങ്ങി ചപാക് പോലൊരു ധീരമായ സിനിമയുടെ ഭാഗമായ എല്ലാവര്‍ക്കും താന്‍ നന്ദി പറയുന്നുവെന്നും ഇന്‍സ്റ്റാഗ്രാമില്‍ ഇട്ട വീഡീയോയില്‍ ദീപിക കൂട്ടിച്ചേര്‍ത്തു.


കങ്കണയുടെ ആസിഡ് ആക്രമണത്തിനിരയായ സഹോദരി രങ്കോലി ചന്ദേലും നേരത്തെ ചപാകിന് ട്വിറ്ററിലൂടെ ആശംസയറിയിച്ചിരുന്നു. ഇപ്പോള്‍ കങ്കണയുടെ മാനേജരായി ജോലി നോക്കുകയാണ് രങ്കോലി. കങ്കണ തന്റെ അഭിമുഖങ്ങളിലെല്ലാം സഹോദരി രങ്കോലിയാണ് തന്റെ ഹീറോയെന്ന് പറയാറുണ്ട്. തന്നോടൊപ്പം എല്ലാക്കാലത്തും നിലനില്‍ക്കുന്ന കഥാപാത്രമായിരിക്കും ചപാക് എന്ന് ദീപിക പ്രതികരിച്ചിരുന്നു. ജെ.എന്‍.യു വിഷയത്തില്‍ ദീപിക അക്രമത്തിനിരയായ വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി എത്തിയതില്‍ പ്രതിഷേധിച്ച് റിലീസിനൊരുങ്ങുന്ന ചപാകിനെതിരെ ഹേറ്റ് ക്യാംപയിനുകളും നടക്കുന്നുണ്ട്.


ചൊവ്വാഴ്ച്ചയാണ് ദീപിക ജെ.എന്‍.യുവില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി ക്യാംപസിലെത്തിയത്. ഇതില്‍ പ്രതിഷേധിച്ച് ദീപികയുടെ സിനിമകള്‍ ബഹിഷ്‌കരിക്കണമെന്ന് ബി.ജെ.പി നേതാവ് ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ പ്രതിസന്ധി ഘട്ടത്തില്‍ വിദ്യാര്‍ത്ഥികളോടൊപ്പം നിന്ന ദീപികയെ അഭിന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ