ജാവേദ് അക്തറിനെതിരെ കങ്കണയുടെ പുതിയ നീക്കം; കോടതിയില്‍ എത്തിയത് സി.ആര്‍.പി.എഫ് അകമ്പടിയോടെ
national news
ജാവേദ് അക്തറിനെതിരെ കങ്കണയുടെ പുതിയ നീക്കം; കോടതിയില്‍ എത്തിയത് സി.ആര്‍.പി.എഫ് അകമ്പടിയോടെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 20th September 2021, 4:55 pm

മുംബൈ: ഗാനരചയിതാവ് ജാവേദ് അക്തറിനെതിരെ കൗണ്ടര്‍ പരാതി ഫയല്‍ ചെയ്ത് നടി കങ്കണ റണാവത്ത്.

ജാവേദ് അക്തര്‍ തന്നെ ഭീഷണിപ്പെടുത്തുകയാണെന്നും മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയിലുള്ള വിശ്വാസം തനിക്ക് നഷ്ടമായെന്നും കങ്കണ പറഞ്ഞു. കോടതിയില്‍ നിന്ന് കേസ് മാറ്റണമെന്ന് കങ്കണയുടെ വക്കീല്‍ ആവശ്യപ്പെട്ടു.

നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം ഒരു ടി.വി ചര്‍ച്ചയിലേക്ക് തന്റെ പേര് വലിച്ചിഴച്ചെന്ന് ആരോപിച്ച് അക്തര്‍ നല്‍കിയ മാനനഷ്ടക്കേസിന് മറുപടിയായാണ് റണാവത്ത് കൗണ്ടര്‍ പരാതി നല്‍കിയത്.

സി.ആര്‍.പി.എഫിന്റെ അകമ്പടിയോടെയാണ് കങ്കണ കോടതിയിലെത്തിയത്.

ജാവേദ് അക്തറിന്റെ വീട്ടിലേക്ക് കങ്കണയെയും രംഗോളിയെയും ജാവേദ് അക്തര്‍ വിളിച്ചിരുന്നെന്നും അവരെ ഭീഷണിപ്പെടുത്തിയിരുന്നെന്നും കങ്കണയുടെ വക്കീല്‍ പറഞ്ഞു.

ഇത് ഇന്ന് നടന്ന സംഭവമല്ലെന്നും മൂന്നോ നാലോ വര്‍ഷമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ജാവേദ് അക്തറിന്റെ പ്രായം പരിഗണിച്ചാണ് കങ്കണ ഇതുവരെ പരാതി നല്‍കാതിരുന്നതെന്നും ഇപ്പോള്‍ തനിക്കെതിരെ ജാവേദ് അക്തര്‍ ആക്രണാത്മകമായി നീങ്ങുന്ന സാഹചര്യത്തില്‍ കങ്കണ കുടുംബത്തോട് സമ്മതം വാങ്ങി പരാതി നല്‍കുകയായിരുന്നെന്നും കങ്കണയുടെ വക്കീല്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

 

Content Highlights: Kangana Ranaut, Javed Akhtar Face-To-Face In Court In Defamation Case