കങ്കണയ്ക്കും സഹോദരിക്കും കോടതി സമന്‍സ്; നേരിട്ട് ഹാജരാവണം, നടപടി ആദ്യത്യ പഞ്ചോളിയുടെ മാനനഷ്ടക്കേസില്‍
indian cinema
കങ്കണയ്ക്കും സഹോദരിക്കും കോടതി സമന്‍സ്; നേരിട്ട് ഹാജരാവണം, നടപടി ആദ്യത്യ പഞ്ചോളിയുടെ മാനനഷ്ടക്കേസില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 26th June 2019, 6:02 pm

മുംബൈ: നടി കങ്കണക്കും സഹോദരി രംഗോലിക്കുമെതിരെ കോടതി സമന്‍്‌സ്. നടന്‍ ആദിത്യ പഞ്ചോളി നല്‍കിയ മാനനഷ്ടക്കേസിലാണ് കോടതിയുടെ നടപടി. ഇരുവരും നേരിട്ട് കോടതിയില്‍ ഹാജരാവണമെന്നാണ് സമന്‍സില്‍ പറയുന്നത്.

തനിക്കെതിരെ വ്യാജ പീഡന പരാതി നല്‍കിയെന്ന് കാണിച്ചാണ് ആദ്യത്യ പഞ്ചോളി മാനനഷ്ടത്തിന് കേസ് കൊടുത്തത്. കങ്കണയ്ക്കും സഹോദരിക്കുമെതിരെ ആദിത്യ പഞ്ചോളിയും ഭാര്യ സെറീനാ വഹാബും നാല് പരാതികളാണ് നല്‍കിയത്.

കങ്കണയുടെ അഭിഭാഷകനെതിരേയും പരാതിയുണ്ട്. അഭിഭാഷകനെ വിട്ട് തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട തെളിവും അദ്ദേഹം ഹാജരാക്കി.

പതിനാറാം വയസ്സില്‍ എന്നെ ലൈംഗികാക്രമണത്തിന് വിധേയയാക്കിയത് ബോളിവുഡ് താരം ആദിത്യ പഞ്ചോളിയാണെന്നും പീഡന വിവരം ആദിത്യയുടെ ഭാര്യയും നടിയുമായ സെറീന വഹാബിനോട് പറഞ്ഞെങ്കിലും യാതൊരു കാര്യവുമുണ്ടായില്ലെന്നും കങ്കണ മാധ്യമങ്ങളിലൂടെ പറഞ്ഞിരുന്നു.

DoolNews Video