എഡിറ്റര്‍
എഡിറ്റര്‍
ബി.ജെ.പിക്കെതിരായി ജനാധിപത്യ മതനിരപേക്ഷ ശക്തികളുമായി ഐക്യം കെട്ടിപ്പടുക്കുകയാണ്;പിണറായിയെയും കോടിയെരിയെയും തിരുത്തി കാനം
എഡിറ്റര്‍
Monday 18th September 2017 8:30pm

കൊല്ലം: പ്രധാന ശത്രുവായ ബി.ജെ.പിക്കെതിരായി മുന്‍ധാരണകള്‍ മാറ്റിവച്ചു രാഷ്ട്രീയത്തിനതീതമായി ചിന്തിച്ചു ജനാധിപത്യ മതനിരപേക്ഷ ശക്തികളുമായി ഐക്യം കെട്ടിപ്പടുക്കുകയാണ് വേണ്ടതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

ബി.ജെ.പിക്ക് ബദല്‍ കോണ്‍ഗ്രസ് അല്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെയും സി.പി.ഐ.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും പ്രസ്താവനക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

മുഖ്യശത്രു ബി.ജെ.പിയും ആര്‍.എസ്.എസും തന്നെയാണ് എന്നാല്‍ അവരെ എതിര്‍ക്കാന്‍ കമ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്കും ഇടതുപക്ഷത്തിനും മാത്രമായി കഴിയില്ല. അതിനു മുന്‍ധാരണകള്‍ മാറ്റിവച്ചു രാഷ്ട്രീയത്തിനതീതമായി ചിന്തിച്ചു ജനാധിപത്യ മതനിരപേക്ഷ ശക്തികളുമായി ഐക്യം കെട്ടിപ്പടുക്കുകയാണ് വേണ്ടത്. കാനം പറഞ്ഞു. ഒരിക്കലും ചേരില്ല എന്നു കരുതിയിരുന്നവര്‍ പോലും ഒന്നിച്ച സംഭവങ്ങള്‍ ചരിത്രത്തിലുണ്ടെന്നും അദ്ദേഹം ചൂണ്ടി കാട്ടി.


Also Read വേങ്ങര ഉപതെരഞ്ഞെടുപ്പ്; ശോഭാ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ കഴിയില്ലെന്ന് ബി.ജെ.പി ജില്ലാനേതൃത്വം


ബി.ജെ.പിക്ക് മറുപടി നല്‍കാന്‍ കോണ്‍ഗ്രസ് അല്ല ബദല്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ളവരുമായി ചേര്‍ന്നു മഹാസഖ്യമുണ്ടാക്കിയതു കൊണ്ടു ബിജെപിയെ തോല്‍പിക്കാന്‍ സാധിക്കില്ലെന്നു കോടിയേരി ബാലകൃഷ്ണനും കഴിഞ്ഞ ദിവസം വ്യക്തമാക്കി. ഈ പ്രസ്താവനകള്‍ക്ക് മറുപടിയുമായാണ് കാനം രാജേന്ദ്രന്‍ രംഗത്തെത്തിയത്.

Advertisement