എഡിറ്റര്‍
എഡിറ്റര്‍
സര്‍ക്കാരിനു മുകളിലല്ല എ.ജി; തോമസ് ചാണ്ടിയുടെ കാര്യത്തില്‍ ഉചിതമായ സമയത്ത് ഉചിതമായ നടപടിയുണ്ടാവും; നിലപാട് വ്യക്തമാക്കി കാനം
എഡിറ്റര്‍
Saturday 28th October 2017 11:28am

 

തൊടുപുഴ: ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരായ മാര്‍ത്താണ്ഡം കായല്‍ കൈയേറ്റ കേസില്‍ അഡ്വക്കേറ്റ് ജനറലിന്റെ നിലപാടുകളില്‍ എതിര്‍പ്പ് വ്യക്തമാക്കി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേസില്‍ സര്‍ക്കാരിന് വേണ്ടി ഹാജരായ അഡി. അഡ്വക്കേറ്റ് ജനറല്‍ രഞ്ജിത്ത് തമ്പാനെ മാറ്റിയതിനെതിരെയാണ് കാനം രംഗത്ത് വന്നത്.


Also Read: ബ്രിട്ടന്‍ ബ്രീട്ടീഷുകാരുടെ രാജ്യവും, അമേരിക്ക അമേരിക്കക്കാരുടെ രാജ്യവുമെങ്കില്‍ ഹിന്ദുസ്ഥാന്‍ ഹിന്ദുക്കളുടെ രാജ്യം: മോഹന്‍ ഭാഗവത്


സര്‍ക്കാരിന് മുകളില്‍ അല്ല അഡ്വക്കേറ്റ് ജനറലെന്ന് അദ്ദേഹം പറഞ്ഞു. നിയമം അനുസരിച്ചേ കാര്യങ്ങള്‍ നടക്കുകയുള്ളൂവെന്നും അദ്ദേഹം തൊടുപുഴയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞദിവസമായിരുന്നു കേസില്‍ സര്‍ക്കാരിനു വേണ്ടി ഹാജരായ അഡി. എ.ജിയെ അഡ്വക്കേറ്റ് ജനറല്‍ സി.പി.സുധാകര പ്രസാദ് മാറ്റിയിരുന്നത്.

രഞ്ജിത്ത് തമ്പാനെ മാറ്റിയ സുധാകര പ്രസാദ് കേസ് സ്റ്റേറ്റ് അറ്റോര്‍ണി കെ.വി.സോഹനെ ഏല്‍പ്പിക്കുകയായിരുന്നു. ഈ നടപടിക്കെതിരെയാണ് കാനം രംഗത്തെത്തിയത്. മന്ത്രി തോമസ് ചാണ്ടിയുടെ കാര്യത്തില്‍ ഉചിതമായ സമയത്ത് ഉചിതമായ നടപടിയുണ്ടാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


Dont Miss: ‘മോദി കുഴിച്ച കുഴിയില്‍ മോദി തന്നെ’; രാഹുല്‍ ഗാന്ധിയെ അപമാനിക്കാന്‍ ഉപയോഗിച്ച ഹാഷ് ടാഗ് മോദിയെ തിരിഞ്ഞു കുത്തുന്നു; പപ്പുമോദി ഹാഷ് ടാഗ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു


‘തോമസ് ചാണ്ടിയുടെ കാര്യത്തില്‍ ഉചിതമായ സമയത്ത് ഉചിതമായ നടപടിയുണ്ടാകും. തെറ്റ് ചെയ്‌തെന്ന് തെളിഞ്ഞാല്‍ ശക്തമായ നടപടിയുണ്ടാവും. അക്കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട.’ കാനം പറഞ്ഞു. റവന്യൂ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച് കുര്യനെയും കാനം വിമര്‍ശിച്ചു. അഡിഷണല്‍ ചീഫ് സെക്രട്ടറി മന്ത്രിക്ക് മുകളില്‍ ആകുന്നത് എങ്ങനെയാണെന്നും കാനം ചോദിച്ചു.

Advertisement