എഡിറ്റര്‍
എഡിറ്റര്‍
ഫാഷിസം എവിടെ എത്തി, എത്ര സെന്റിമീറ്ററായി എന്നു നോക്കേണ്ട സമയമല്ല, അപ്പോഴേക്കും നമ്മള്‍ ജീവനോടെ ഉണ്ടാകില്ല’; പ്രകാശ് കാരാട്ടിനെ പരിഹസിച്ച് കാനം
എഡിറ്റര്‍
Tuesday 26th September 2017 10:22pm

കോഴിക്കോട്: മുതിര്‍ന്ന സി.പി.ഐ.എം നേതാവും മുന്‍ ജനറല്‍ സെക്രട്ടറിയുമായ പ്രകാശ് കാരാട്ടിനെ പരിഹസിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. എ.ഐ.ടി.യുസി ഫാഷിസ്റ്റ് വിരുദ്ധ തൊഴിലാളി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

‘എന്റെ ഒരു സുഹൃത്തിനു ഫാഷിസം എത്തിയോ എന്നു സംശയമാണ്. ഫാഷിസം എവിടെ എത്തി, എത്ര സെന്റിമീറ്ററായി എന്നു നോക്കേണ്ട സമയമല്ല. അതുനോക്കിയിരുന്നാല്‍ ഫാഷിസം എത്തുമ്പോള്‍ നമ്മള്‍ ജീവനോടെ ഉണ്ടാകില്ല’. എന്നായിരുന്നു കാനത്തിന്റെ പ്രസ്താവന.


Also Read:  ‘മമ്മൂക്ക വിളിച്ചു..ആ വലിയ മനസിന് നന്ദി’; ആരാധകരുടെ പൊങ്കാലയ്ക്ക് പിന്നാലെ ലിച്ചിയ്ക്ക് മമ്മൂട്ടിയുടെ വിളി


പേരെടുത്ത് പറഞ്ഞില്ലെങ്കിലും കാനത്തിന്റെ വാക്കുകള്‍ പ്രകാശ് കാരാട്ടിനെ ലക്ഷ്യം വച്ചുള്ളതാണെന്ന്ത് വ്യക്തമായിരുന്നു. ഫാഷിസത്തെ കുറിച്ച് കാരാട്ട് മുമ്പ് നടത്തിയ പ്രസ്താവനകളെ ഓര്‍മ്മപ്പെടുത്തുന്നതാണ് കാനത്തിന്റെ പരാമര്‍ശം.

രാജ്യത്തെ വര്‍ഗീയ ഫാഷിസ്റ്റ് ശക്തികളെ നേരിടാന്‍ ഇടതുപക്ഷം മാത്രം മതിയെന്നു പറഞ്ഞാല്‍ അത് അഹങ്കാരമാണെന്നും കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. രാജ്യത്ത് ഇടതുപക്ഷത്തിന്റെ സ്വാധീനം എന്താണെന്നു നമുക്ക് അറിയാവുന്നതല്ലേയെന്നും കാനം ചോദിച്ചു.

Advertisement