സി.പി.ഐയോട് മത്സരിക്കാന്‍ കേരള കോണ്‍ഗ്രസ് ആയിട്ടില്ല: കാനം രാജേന്ദ്രന്‍
Kerala Local Body Election 2020
സി.പി.ഐയോട് മത്സരിക്കാന്‍ കേരള കോണ്‍ഗ്രസ് ആയിട്ടില്ല: കാനം രാജേന്ദ്രന്‍
ന്യൂസ് ഡെസ്‌ക്
Saturday, 14th November 2020, 5:26 pm

കോട്ടയം: ഇടതുമുന്നണിയിലെ രണ്ടാം കക്ഷി സി.പി.ഐ തന്നെയാണെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേരളത്തില്‍ സി.പി.ഐയോട് മത്സരിക്കാന്‍ കേരളാ കോണ്‍ഗ്രസ് ആയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

കോട്ടയത്ത് കേരളാ കോണഗ്രസാണ് ഒന്നാം കക്ഷിയെന്ന അഭിപ്രായം സി.പി.ഐയ്ക്കില്ലെന്നും കാനം കൂട്ടിച്ചേര്‍ത്തു. നേരത്തെ കോട്ടയത്ത് കേരള കോണ്‍ഗ്രസാണ് ഒന്നാം കക്ഷിയെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി വി.എന്‍ വാസവന്‍ പറഞ്ഞിരുന്നു.

കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം എത്തിയതോടെ എല്‍.ഡി.എഫ് ശക്തമാകുകയും യു.ഡി.എഫ് ദുര്‍ബലമാവുകയും ചെയ്യുമെന്നും കാനം പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘വെല്ലുവിളികളെ അതിജീവിക്കാന്‍ എല്‍.ഡി.എഫിന് കരുത്തുണ്ട്. സീറ്റ് വിഭജനത്തില്‍ മുന്നണിയില്‍ ചില തര്‍ക്കങ്ങളുണ്ട്, അതുപരിഹരിക്കും’, കാനം പറഞ്ഞു.

ഡൂള്‍ന്യൂസിനെ  ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Kanam Rajendran CPI Kerala Congress M Jose K Mani LDF