എഡിറ്റര്‍
എഡിറ്റര്‍
പാര്‍ട്ടിയില്‍ ഭിന്നതയില്ല; കാബിനറ്റ് ബഹിഷ്‌കരിച്ചതല്ല, പങ്കെടുക്കാതിരുന്നതാണെന്നും കാനം രാജേന്ദ്രന്‍
എഡിറ്റര്‍
Sunday 19th November 2017 10:32am

തിരുവനന്തപുരം: പാര്‍ട്ടിയില്‍ ഒരു തരത്തിലുള്ള ഭിന്നതയുമില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. തോമസ് ചാണ്ടി രാജിയ്ക്ക് മുന്നോടിയായി നടന്ന കാബിനറ്റ് തങ്ങള്‍ ബഹിഷ്‌കരിച്ചിട്ടില്ലെന്നും യോഗത്തില്‍ പങ്കെടുക്കാതിരിക്കുക മാത്രമാണ് ചെയ്തതെന്നും കാനം പറഞ്ഞു.

തോമസ് ചാണ്ടിയുടെ രാജിക്കാര്യത്തില്‍ ഒറ്റക്കെട്ടായാണ് തീരുമാനം എടുത്തത്. എല്‍.ഡി.എഫ് യോഗത്തിലാണ് ആ തീരുമാനം ഉണ്ടായത്.

കെ.ഇ ഇസ്‌മെയില്‍ അടക്കമുള്ള യോഗത്തിലാണ് തീരുമാനം എടുത്തത്. പിന്നീട് ഭിന്നാഭിപ്രായം പറഞ്ഞത് എന്താണെന്ന് അറിയില്ല.


Dont Miss നിങ്ങളുടെ ബോസ് നിങ്ങളെ നിശബ്ദയാക്കുന്നു; റാഫേല്‍ കരാറില്‍ പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമനെ വിമര്‍ശിച്ച് രാഹുല്‍ഗാന്ധി


കോടിയേരിക്ക് മറുപടി പറയാന്‍ പിന്നീട് മാധ്യമങ്ങളെ കാണുമെന്നും കാനം പറഞ്ഞു. മുന്നണി മര്യാദ എന്നത് മുന്നിക്കുള്ളിലെ കക്ഷികള്‍ തമ്മില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുന്നതാണെന്നും എന്താണ് മുന്നണിമര്യാദയെന്ന് എല്ലാവരും ആലോചിക്കണമെന്നും കാനം പറഞ്ഞു.

മുന്‍ ഗതാഗതമന്ത്രി തോമസ് ചാണ്ടിയുടെ രാജിയെച്ചൊല്ലി ഉടലെടുത്ത സി.പി.ഐ.എം -സി.പി.ഐ ഭിന്നത പരിഹരിക്കാനുള്ള ശ്രമങ്ങള്‍ സജീവമാണ്. വിദേശത്തുനിന്ന് ഇന്ന് തിരിച്ചെത്തിയ കാനം കോടിയേരി ബാലകൃഷ്ണനുമായി വൈകാതെ ചര്‍ച്ച നടത്തുമെന്നാണ് അറിയുന്നത്.

തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് സി.പി.ഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചതിനു പിന്നാലെയായിരുന്നു സി.പി.ഐ.എം സി.പി.ഐ പോര് തുടങ്ങിയത്.

മുഖ്യമന്ത്രിയുടേയും കോടിയേരി ബാലകൃഷ്ണന്റേയും കടുത്തവിമര്‍ശനങ്ങള്‍ക്ക് സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു അതേനാണയത്തില്‍ തന്നെ മറുപടി നല്‍കിയിരുന്നു.

സി.പി.ഐയ്ക്ക് ഒറ്റയ്ക്ക് ഒരു ചുക്കും ചെയ്യാന്‍ കഴിയില്ലെന്നും അടുത്ത തിരഞ്ഞെടുപ്പില്‍ സി.പി.ഐ ഏത് മുന്നണിയിലായിരിക്കുമെന്ന് അറിയില്ലെന്നുമുള്ള സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം ആനത്തലവട്ടം ആനന്ദന്റ പ്രസ്താവനയും വിഷയത്തെ വിവാദത്തിലെത്തിച്ചു.

Advertisement