ആലപ്പുഴ: ദേശീയപാതയില്‍ കുമ്മാടിക്കടുത്ത് പുലര്‍ച്ചെ അഞ്ചിനുണ്ടായ വാഹനാപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് കാര്‍ യാത്രക്കാരായിരുന്ന പത്തനംതിട്ട ഓതറ കണ്ടത്തിക്കുഴിയില്‍ റോബി തോമസ് (38), സാംകുട്ടി (36) എന്നിവരാണ് മരിച്ചത്.
മരിച്ച രണ്ടു പേരും ബന്ധുക്കളാണ്. സാമിന്റെ പിതാവിനെ നെടുമ്പാശേരി വിമാനത്താവളത്തില്‍ വിട്ടശേഷം മടങ്ങുമ്പോള്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ടാങ്കര്‍ലോറിയുമായി ഇടിക്കുകയായിരുന്നു.