തൃശ്ശൂര്‍ : കമലസുരയ്യ ട്രസ്റ്റിന്റെ കമലസുരയ്യ പുരസ്‌ക്കാരത്തിന് വൈശാഖനും സാവിത്രി രാജീവനും അര്‍ഹരായി. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച “സൈലന്‍സര് ” എന്ന കഥയാണ്് വൈശാഖനെ പുരസ്‌ക്കാരര്‍ഹലാക്കിയത്.
സാവിത്രി രാജീവിന്റെ “കവിതകള്‍ ” എന്ന കവിതാസമാഹാരത്തിനാണ് പുരസ്‌ക്കാരം ലഭിച്ചത്.
51,000 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌ക്കാരം. മാര്‍ച്ച് 31ന് സാഹിത്യ അക്കാദമിയില്‍ പുരസ്‌കാര ദാന ചടങ്ങ് നടത്തുമെന്ന് സുകുമാര്‍ അഴീക്കോട് അറിയിച്ചു.