ശരിയ്ക്കും അജു വര്‍ഗീസ് ആരാണ്, നായകനോ വില്ലനോ?; നിഗൂഡതകളുയര്‍ത്തി കമലയുടെ മൂന്നാം ട്രെയ്‌ലര്‍
Malayalam Cinema
ശരിയ്ക്കും അജു വര്‍ഗീസ് ആരാണ്, നായകനോ വില്ലനോ?; നിഗൂഡതകളുയര്‍ത്തി കമലയുടെ മൂന്നാം ട്രെയ്‌ലര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 23rd November 2019, 8:00 pm

കൊച്ചി: അജു വര്‍ഗീസിനെ നായകനാക്കി രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന കമലയുടെ മൂന്നാം ട്രെയ്‌ലര്‍ പുറത്തിറിങ്ങി. മുന്‍ ട്രെയ്‌ലറുകളെ പോലെ തന്നെ നിഗൂഡതകളുയര്‍ത്തുന്നതാണ് കമലയുടെ മൂന്നാം ട്രെയ്‌ലറും.

അജു ചിത്രത്തില്‍ നായകനാണോ അതോ വില്ലനാണോ എന്നാണ് പ്രേക്ഷകര്‍ കമന്റുകളായി ചോദിക്കുന്നത്. പാസഞ്ചറും അര്‍ജുനന്‍ സാക്ഷിയും ഒക്കെ ഒരുക്കിയ രഞ്ജിത് ശങ്കറിന്റെ വ്യത്യസ്ഥമായി ത്രില്ലറായിരിക്കും കമലയെന്നാണ് പ്രതീക്ഷകള്‍.

അജു വര്‍ഗ്ഗീസ്, അനൂപ് മേനോന്‍, പുതുമുഖം റുഹാനി ശര്‍മ്മ, ബിജു സോപാനം, സുനില്‍ സുഖദ, ഗോകുലന്‍, മൊട്ട രാജേന്ദ്രന്‍, സജിന്‍ ചെറുകയില്‍, അഞ്ജന അപ്പുക്കുട്ടന്‍, ശ്രുതി ജോണ്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡ്രീംസ് എന്‍ ബിയോണ്ട്‌സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ആനന്ദ് മധുസൂദനന്‍ ഗാനരചനയും സംഗീത സംവിധാനവും ചെയ്യുന്നു. ഷഹനാദ് ജലാല്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ