എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യന്‍ സിനിമാ വ്യവസായത്തില്‍ ദക്ഷിണേന്ത്യക്ക് മികച്ച സ്ഥാനം: കമല്‍ ഹാസന്‍
എഡിറ്റര്‍
Wednesday 17th October 2012 11:51am

ഇന്ത്യന്‍ സിനിമാ വ്യവസായത്തില്‍ ദക്ഷിണേന്ത്യന്‍ ഭാഷയുടെ പ്രാധാന്യം അറിയിക്കുകയാണ് ഉലകനായകന്‍ കമല്‍ ഹാസന്‍.

രാജ്യത്ത് പുറത്തിറങ്ങുന്ന 65 ശതമാനം മുതല്‍ 70 ശതമാനം സിനിമ ദക്ഷിണേന്ത്യയില്‍ നിന്നാണെന്നാണ് ഉലകനായകന്‍ പറയുന്നത്. ദേശീയ സിനിമ നിലനില്‍ക്കുന്നത് തന്നെ ദക്ഷിണേന്ത്യന്‍ സിനിമകള്‍ കൊണ്ടാണെന്നും പറഞ്ഞുകളഞ്ഞു സൂപ്പര്‍സ്റ്റാര്‍.

Ads By Google

ഇത്രയൊക്കെ പറഞ്ഞത് ആര്‍ക്കെങ്കിലും ഇഷ്ടമായില്ലെങ്കില്‍ എന്ന് കരുതിയാവും കമല്‍ ഹാസന്‍ തന്റെ പ്രഭാഷണം ഒരല്‍പ്പം മയത്തിലാക്കി. താന്‍ പൊങ്ങച്ചം പറഞ്ഞതല്ലെന്നും ഒരു സത്യം പറഞ്ഞതാണെന്നും പറഞ്ഞ് താരം എല്ലാവരേയും കയ്യിലെടുക്കുകയും ചെയ്തു.

‘ ദി ലോര്‍ഡ് ഓഫ് ദി റിങ്’ എന്ന ഹോളിവുഡ് സിനിമയുടെ നിര്‍മാതാവായ ബാരി ഓസ്‌ബോണുമായുള്ള ചര്‍ച്ചയിലാണ് കമല്‍ഹാസന്‍ ഇങ്ങനെ പറഞ്ഞത്.

കമല്‍ ഹാസനില്‍ നിന്നും ഏറെ പഠിക്കാനുണ്ടെന്നും അദ്ദേഹവുമൊത്ത് ജോലി ചെയ്യുന്നതിനുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്നും ഓസ്‌ബോണ്‍ അറിയിച്ചു.

Advertisement