എഡിറ്റര്‍
എഡിറ്റര്‍
കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ബി.ജെ.പിയിലേക്കെന്ന സോഷ്യല്‍ മീഡിയ പ്രചരണം വാര്‍ത്തയാക്കി മനോരമ: വാര്‍ത്ത നിഷേധിച്ച് ശിവരാജ് സിങ് ചൗഹാന്‍
എഡിറ്റര്‍
Friday 21st April 2017 2:13pm

ന്യൂദല്‍ഹി: മധ്യപ്രദേശില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ കമല്‍നാഥ് ഇന്ന് ബി.ജെ.പിയില്‍ ചേരും എന്ന തരത്തില്‍ മനോരമ ന്യൂസ് നല്‍കിയ വാര്‍ത്ത വ്യാജം. സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ച ഊഹാപോഹത്തെ വാര്‍ത്തയാക്കി നല്‍കുകയായിരുന്നു മനോരമ എന്നാണ് ഇതുസംബന്ധിച്ച മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ്ങിന്റെ പ്രതികരണം വ്യക്തമാക്കുന്നത്.

കമല്‍നാഥ് കോണ്‍ഗ്രസില്‍ ചേരുന്നതിനു മുന്നോടിയായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ ദല്‍ഹിയിലെത്തി ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുമായും മുതിര്‍ന്ന നേതാക്കളുമായും ചര്‍ച്ച നടത്തിയെന്നു പറഞ്ഞായിരുന്നു മനോരമ ന്യൂസ് വാര്‍ത്ത നല്‍കിയത്. കമല്‍നാഥ് ബി.ജെ.പിയിലേക്കെന്ന തരത്തില്‍ സോഷ്യല്‍ മീഡിയകളില്‍ നടക്കുന്ന പ്രചരണങ്ങളെ തള്ളി ശിവാരാജ് സിങ് ചൗഹാന്‍ തന്നെ രംഗത്തുവന്നതോടെയാണ് മനോരമ വാര്‍ത്തയിലെ പൊള്ളത്തരം വെളിവായത്.


Must Read: പുലിമുരുകനെതിരായി നിലപാടെടുത്തിന്റെ പേരില്‍ തനിക്കെതിരെ നടന്നത് സംഘടിതമായ ആക്രമണം; ഷാനി പ്രഭാകര്‍ 


ഈ വാര്‍ത്തകള്‍ വെറും ഊഹാപോഹം മാത്രമാണെന്നാണ് ശിവാരാജ് സിങ് ചൗഹാന്‍ ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞത്.

‘ ഈ വാര്‍ത്തകളിലൊന്നും ഒരു വസ്തുതയുമില്ല. ചുരുങ്ങിയത് എന്റെ അറിവിലെങ്കിലും ഇല്ല. ബി.ജെ.പി സ്വന്തം കയ്യിലുള്ള ഒരു കമല്‍ (താമര ചിഹ്നം) കൊണ്ടുതന്നെ ഏറെ സംതൃപ്തരാണ്. അദ്ദേഹവുമായി ഒരു ചര്‍ച്ചയും നടത്തിയിട്ടില്ല.’ എന്നാണ് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞത്.

‘കോണ്‍ഗ്രസില്‍ നിന്നുള്ള ആരെങ്കിലും തന്നെ പ്രചരിപ്പിക്കുന്നതാണോ ഈ വാര്‍ത്തയെന്ന് ആര്‍ക്കറിയാം?’ എന്നും അദ്ദേഹം പറഞ്ഞു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് ഇന്ന് ബി.ജെ.പിയില്‍ ചേരും എന്നായിരുന്നു മനോരമ ന്യൂസ് നല്‍കിയ വാര്‍ത്ത. കോണ്‍ഗ്രസ് നേതൃത്വം അവഗണിക്കുന്നു എന്നാരോപിച്ചാണ് ബി.ജെ.പിയിലേക്കുള്ള കൂറുമാറ്റം എന്നാണ് മനോരമയുടെ ‘കണ്ടെത്തല്‍’. കമല്‍നാഥ് ബി.ജെ.പിയിലേക്കെന്ന സൂചന എന്ന തരത്തിലാണ് മനോരമ ഓണ്‍ലൈനില്‍ പ്രസ്തുത വാര്‍ത്ത റിപ്പോര്‍ട്ടു ചെയ്തത്.

Advertisement