എഡിറ്റര്‍
എഡിറ്റര്‍
കമല്‍ഹാസന്‍ നാളെ തിരുവനന്തപുരത്ത്; ലക്ഷ്യം പിണറായിയുമായുള്ള കൂടിക്കാഴ്ച
എഡിറ്റര്‍
Thursday 31st August 2017 10:09am

 

തിരുവനന്തപുരം: ഉലകനായകന്‍ കമല്‍ഹാസന്‍ നാളെ തലസ്ഥാനത്തെത്തും. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചക്കായാണ് കമലഹാസന്‍ വരുന്നത്. രാഷ്ട്രീയ ചര്‍ച്ചക്കായാണോ കമല്‍ഹാസന്‍ എത്തുന്നതെന്ന കാര്യമാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്.


Also Read: 12 വര്‍ഷങ്ങള്‍ക്ക് ശേഷം എറണാകുളം സെന്റ് ആല്‍ബര്‍ട്ട്‌സ് കോളേജ് യൂണിയന്‍ എസ്.എഫ്.ഐക്ക്


മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുന്ന താരം അതിനുശേഷം ക്ലിഫ് ഹൗസില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച് വൈകിട്ടോടെ വിമാനത്തില്‍ ചെന്നൈയിലേക്ക് തന്നെ മടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കേരളവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന കമല്‍ഹാസന്‍ അഭിനയ രംഗത്ത് ചുവടുറപ്പിക്കുന്നത് മലയാള ചിത്രങ്ങളിലൂടെയായിരുന്നു.

ഇടതുമുന്നണിയോട് ആഭിമുഖ്യം പുലര്‍ത്തുന്ന കമല്‍ അടുത്തകാലത്തായി പിണറായിയെയും കമ്മ്യൂണിസ്റ്റ് നയങ്ങളെയും പിന്തുണച്ച് സോഷ്യല്‍മീഡിയയില്‍ രംഗത്തെത്തിയിരുന്നു.

താരം തമിഴ്‌നാട് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്നുള്ള തരത്തിലുള്ള വാര്‍ത്തകളും കഴിഞ്ഞ കുറച്ചു നാളുകളായി പ്രചരിക്കുന്നുണ്ട്. അടുത്തകാലത്തായി തന്റെ ട്വീറ്റുകളിലൂടെയും പ്രസ്താവനകളിലൂടെയും കമല്‍ രാഷ്ട്രീയ വിഷയങ്ങളില്‍ ഇടപെട്ടിരുന്നു. സംസ്ഥാനത്ത് അധികാരത്തിലുള്ള എ.ഐ.എ.ഡി.എം.കെ സര്‍ക്കാരിനെതിരെ തുടര്‍ച്ചയായ വിമര്‍ശനങ്ങളും കമലഹാസന്‍ നടത്തിയിരുന്നു.


Dont Miss: ‘നിങ്ങളുടെ വാക്കും പ്രവൃത്തിയും തമ്മില്‍ ഒരു ബന്ധവുമില്ല’; ലോക്പാല്‍ നിയമനം മോദിക്കെതിരെ സമരത്തിനൊരുങ്ങി അണ്ണാ ഹസാരെ


കേരളത്തിലെ കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് സിനിമാ രംഗത്ത് അമ്പത് വര്‍ഷം പിന്നിട്ട കമലഹാസനെ സര്‍ക്കാര്‍ ആദരിച്ചിരുന്നു. 2010ല്‍ ടൂറിസം വാരാഘോഷത്തിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച ചടങ്ങില്‍ അന്നത്തെ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനാണ് കമലിനെ ആദരിച്ചത്.

Advertisement