രജനീകാന്ത്, കമല്‍ഹാസന്‍, ലോകേഷ് കനകരാജ് കോംബോ ഉണ്ടാവില്ല?; കാരണം ഇതാണെന്ന് റിപ്പോര്‍ട്ട്
indian cinema
രജനീകാന്ത്, കമല്‍ഹാസന്‍, ലോകേഷ് കനകരാജ് കോംബോ ഉണ്ടാവില്ല?; കാരണം ഇതാണെന്ന് റിപ്പോര്‍ട്ട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 13th May 2020, 5:15 pm

വിജയിനെ നായകനാക്കി സംവിധാനം ചെയ്ത ലോകേഷ് കനകരാജ് അടുത്തതായി സംവിധാനം ചെയ്യാന്‍ പോകുന്ന ചിത്രത്തില്‍ നായകന്‍ രജനീകാന്ത് ആണെന്ന വാര്‍ത്ത വന്നപ്പോള്‍ വലിയ ചര്‍ച്ചയാണ് തമിവ് സിനിമാ ലോകത്ത് ഉണ്ടായത്. ചിത്രം കമല്‍ഹാസനാണ് നിര്‍മ്മിക്കുന്നത് എന്നതും വലിയ വാര്‍ത്തയായി.

എന്നാല്‍ രജനീകാന്ത്, കമല്‍ഹാസന്‍, ലോകേഷ് കനകരാജ് ആരാധകര്‍ക്ക് നിരാശ പകരുന്ന ഒരു റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. രജനീകാന്ത് ഈ ചിത്രത്തില്‍ നിന്ന് പിന്മാറിയെന്നതാണ് പുതിയ റിപ്പോര്‍ട്ട്.

ലോക്ഡൗണായതിനാല്‍ രജനീകാന്ത് ചിത്രം അണ്ണാത്തൈയുടെ ചിത്രീകരണം നിര്‍ത്തിവെച്ചിരുന്നു. ദീപാവലിക്ക് റിലീസ് ചെയ്യേണ്ട ചിത്രം പൊങ്കലിനായിരിക്കും റിലീസ് ചെയ്യുക എന്ന് ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഈ ചിത്രത്തിന് ശേഷം ലോകേഷ് കനകരാജിന്റെ ചിത്രത്തില്‍ അഭിനയിക്കാനായിരുന്നു രജനീകാന്തിന്റെ തീരുമാനം. ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കേണ്ടിയിരുന്ന ചിത്രത്തിന്റെ ചിത്രീകരണം അടുത്ത വര്‍ഷത്തേക്ക് മാറ്റേണ്ടി വരും. എന്നാല്‍ അടുത്ത വര്‍ഷം സിനിമാ ചിത്രീകരണത്തില്‍ പങ്കെടുക്കാന്‍ രജനീകാന്തിന് താല്‍പര്യമില്ല.

അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ പൂര്‍ണ്ണമായും രാഷ്ട്രീയത്തില്‍ കേന്ദ്രീകരിക്കാന്‍ രജനീകാന്ത് തീരുമാനിച്ചിരിക്കുന്നതിനാലാണ് ലോകേഷ് കനകരാജ് ചിത്രത്തില്‍ നിന്ന് രജനീകാന്ത് ചിത്രത്തില്‍ നിന്ന് പിന്‍മാറിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വിജയ് ചിത്രം മാസ്റ്റിന്റെ ജോലികള്‍ ലോകേഷ് കനകരാജ് പൂര്‍ത്തിയാക്കി കഴിഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.