അന്ന് കമല്‍ഹാസന്‍ സൈക്കോ ആയെത്തി വന്‍ വിജയം നേടി; ഇപ്പോള്‍ രണ്ടാം ഭാഗമൊരുങ്ങുന്നു
indian cinema
അന്ന് കമല്‍ഹാസന്‍ സൈക്കോ ആയെത്തി വന്‍ വിജയം നേടി; ഇപ്പോള്‍ രണ്ടാം ഭാഗമൊരുങ്ങുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 4th August 2020, 8:31 pm

കമല്‍ഹാസന്‍ സൈക്കോ കഥാപാത്രമായെത്തിയ ചിത്രമായിരുന്നു സികപ്പു റോജാക്കള്‍. 1978ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ കമല്‍ഹാസനെ കൂടാതെ ശ്രീദേവിയായിരുന്നു മുഖ്യവേഷത്തെ അവതരിപ്പിച്ചത്. 175 ദിവസത്തോളം തിയ്യേറ്ററുകളില്‍ ഓടിയ ആ ചിത്രം സംവിധാനം ചെയ്തത് ഭാരതി രാജയാണ്.

പ്രമുഖ ബിസിനസുകാരന്റെ വേഷത്തിലാണ് കമല്‍ഹാസന്‍ ചിത്രത്തിലെത്തിയത്. രതിയിലേര്‍പ്പെട്ട ശേഷം സ്ത്രീകളെ കൊന്നുകളയുന്ന സ്വഭാവമുള്ള വ്യക്തിയായാണ് കമല്‍ഹാസന്‍ ചിത്രത്തില്‍.

ഇപ്പോള്‍ വീണ്ടും ചിത്രം ചര്‍ച്ചകളിലെത്തുകയാണ്. അതിന് കാരണം ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു എന്ന റിപ്പോര്‍ട്ടാണ്.

സിഗപ്പുറോജാക്കള്‍ സംവിധാനം ചെയ്ത ഭാരതി രാജയുടെ മകനായ മനോജ് ആ്ണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴിലെ മുന്‍നിര അഭിനേതാക്കളെ ചിത്രത്തില്‍ അണിനിരത്താനാണ് മനോജിന്റെ പദ്ധതി. അടുത്ത ദിവസങ്ങളില്‍ തന്നെ ചിത്രത്തിന്റെ ഒഫീഷ്യല്‍ അനൗണ്‍സ്‌മെന്റ് നടക്കും.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ