ന്യൂസ് ഡെസ്‌ക്
ന്യൂസ് ഡെസ്‌ക്
Tamilnadu politics
വിജയം വോട്ട് വിലയ്ക്ക് വാങ്ങി; ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് പണക്കൊഴുപ്പില്‍ അട്ടിമറിച്ചെന്ന് കമല്‍ഹാസന്‍
ന്യൂസ് ഡെസ്‌ക്
Thursday 4th January 2018 6:10pm

ചെന്നൈ: ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ ടി.ടി.വി ദിനകരന്റെ വിജയം മണിപ്പവറിന്റെ പിന്‍ബലത്തിലെന്ന് കമല്‍ഹാസന്‍. ഡിസംബര്‍ 21 നായിരുന്നു തമിഴ്‌നാട്ടിലെ ആര്‍.കെ നഗറിലേക്കുളള ഉപതെരഞ്ഞെടുപ്പ് നടന്നത്. എ.ഐ.എ.ഡി.എം.കെ സ്ഥാനാര്‍ത്ഥിയായിരുന്ന ദിനകരന്‍ മണ്ഡലത്തില്‍ നിന്നും മികച്ച വിജയം സ്വന്തമാക്കിയിരുന്നു.

ഇതിനു പിന്നാലെയാണ് തമിഴ്വാരികയായ ആനന്ദ വികടനിലെ പ്രതിവാര പംക്തയിലൂടെ കമല്‍ഹാസന്‍ എ.ഐ.എ.ഡി.എം.കെ വിജയത്തിനെതിരെ രംഗത്തെത്തിയത്. ദിനകരനെ പേരെടുത്ത് പരാമര്‍ശിക്കാതെ താരം വാരികയില്‍ വിമര്‍ശനങ്ങള്‍ നടത്തിയത്.

‘ഇന്ത്യന്‍ ജനാധിപത്യത്തിന് തന്നെ നാണക്കേടാണ് പണത്തിന്റെ പിന്‍ബലത്തില്‍ നേടിയ വിജയം’ എന്നാണ് ലേഖനത്തില്‍ കമല്‍ഹാസന്‍ പറയുന്നത്. തമിഴ്നാട് രാഷ് ട്രീയത്തിനും ആര്‍കെ നഗര്‍ ഉപതെരഞ്ഞെടുപ്പ് വലിയ നാണക്കേടാണെന്നും ഇന്ത്യന്‍ ജനാധിപത്യത്തിനും വലിയ നാണക്കേടായി മാറിയ തെരഞ്ഞെടുപ്പില്‍ ‘വിലക്കെടുത്ത് നേടിയ വിജയത്തെ കുംഭകോണമെന്ന് വിളിക്കുന്നില്ല. ഇത് പകല്‍ വെളിച്ചത്തില്‍ നടത്തിയ അഴിമതിയാണ്’ എന്നും താരം പറഞ്ഞിരുന്നു.

കമല്‍ഹാസന്റെ ലേഖനം പുറത്തുവന്നതിനു പിന്നാലെ പ്രതികരണവുമായി രംഗത്തെത്തിയ ദിനകരന്‍ തന്റെ വിജയം ഉള്‍ക്കൊള്ളാന്‍ കഴിയാത്തതിനാലാണ് താരം ആരോപണം ഉന്നയിക്കുന്നതെന്ന് പ്രതികരിച്ചു.

തനിക്കെതിരെ ഇത്തരം ആരോപണം ഉന്നയിക്കുന്നതിലൂടെ ആര്‍കെ നഗറിലെ വോട്ടര്‍മാരെ കമല്‍ അപമാനിക്കുകയും വേദനിപ്പിക്കുകയുമാണ് ചെയ്തതെന്നും ദിനകരന്‍ പറഞ്ഞു.

Advertisement