പാര്‍വതി - ബിജു മേനോന്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും റിലീസ് ചെയ്യാനൊരുങ്ങി കമല്‍ഹാസനും ഫഹദ് ഫാസിലും
Malayalam Cinema
പാര്‍വതി - ബിജു മേനോന്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും റിലീസ് ചെയ്യാനൊരുങ്ങി കമല്‍ഹാസനും ഫഹദ് ഫാസിലും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 21st January 2021, 5:02 pm

കൊച്ചി: പാര്‍വതിയും ബിജു മേനോനും പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടീസറും കമല്‍ഹാസനും ഫഹദ് ഫാസിലും പുറത്തുവിടും. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഫഹദ് ഫാസിലും ടീസര്‍ കമല്‍ഹാസനുമാണ് പുറത്തുവിടുന്നത്.

ബിജു മേനോന്‍, പാര്‍വതി തിരുവോത്ത്, ഷറഫുദ്ദീന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സാനു ജോണ്‍ വര്‍ഗീസ് ആണ്.

ടേക്ക് ഓഫ് അടക്കം ധാരാളം ചിത്രങ്ങളുടെ ക്യാമറാമാനായിരുന്ന സാനു ജോണ്‍ വര്‍ഗീസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മൂണ്‍ഷോട്ട് എന്റെര്‍ടെയ്ന്‍മെന്റസും ഒ.പി.എം ഡ്രീം മില്ലിന്റെയും ബാനറില്‍ സന്തോഷ് ടി കുരുവിളയും ആഷിഖ് അബുവും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

സാനു ജോണ്‍ വര്‍ഗീസ്, രാജേഷ് രവി, അരുണ്‍ ജനാര്‍ദ്ദനന്‍ എന്നിവര്‍ തിരക്കഥയൊരുക്കിയ ചിത്രത്തിന്റെ എഡിറ്റിംഗ് മഹേഷ് നാരായണന്‍ ആണ്. ഛായാഗ്രഹണം ജി.ശ്രീനിവാസ് റെഡ്ഡി, നേഹ നായരും യക്ഷാന്‍ ഗാരിപെരേരയും ചേര്‍ന്നാണ് സംഗീതം.

രതീഷ് ബാലകൃഷ്ണന്‍ പോതുവാള്‍ ആണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍. കലാസംവിധാനം ജോതിഷ് ശങ്കര്‍, വസ്ത്രലങ്കാരം സമീറ സനീഷ്, മേക്കപ്പ് രഞ്ജിത്ത് അമ്പാടി എന്നിവരാണ്,

എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അരുണ്‍ സി തമ്പി, സന്ദീപ് രക്ഷിത്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ വാവ, എന്നിവരാണ് പോസ്റ്റര്‍ ഓള്‍ഡ് മങ്ക്, പ്രൊഡക്ഷന്‍ കണ്‍ട്രോലര്‍ ബെന്നി കട്ടപ്പന.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Kamal Haasan and Fahad Fazil to release first look poster and teaser of Parvathy – Biju Menon movie