വിക്രം 3ല്‍ ദളപതി വിജയെ പ്രതീക്ഷിക്കാമോ എന്ന് ആരാധകര്‍; മറുപടിയുമായി കമല്‍ഹാസന്‍
Entertainment news
വിക്രം 3ല്‍ ദളപതി വിജയെ പ്രതീക്ഷിക്കാമോ എന്ന് ആരാധകര്‍; മറുപടിയുമായി കമല്‍ഹാസന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 29th May 2022, 5:14 pm

ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ കമല്‍ ഹാസന്‍ നായകനാക്കുന്ന വിക്രം ജൂണ്‍ മൂന്നിനാണ് ലോകമെമ്പാടുമുള്ള തീയറ്റററുകളില്‍ റിലീസ് ചെയ്യുന്നത്. ചിത്രത്തില്‍ സൂര്യയും അതിഥി വേഷത്തില്‍ എത്തുന്നുണ്ടെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. വിക്രം സിനിമക്ക് മൂന്ന് ഭാഗങ്ങള്‍ ഉണ്ടാകുമെന്നും കമല്‍ ഹാസന്‍ സ്ഥിരികരിച്ചതാണ്.

വിക്രം സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടന്ന പരിപാടിയില്‍ ദളപതി വിജയ് വിക്രം മൂന്നിന്റെ ഭാഗമാകുമോ എന്ന ചോദ്യത്തിന് മറുപടി പറഞ്ഞിരിക്കുകയാണ് കമല്‍ ഹാസന്‍ ഇപ്പോള്‍.

‘നേരെത്തെ തന്നെ വിക്രം മൂന്നിലേക്ക് ഒരാളെ കണ്ട് വെച്ചിട്ടുണ്ട്. അത് ആരാണെന്ന് നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാം. പക്ഷേ നിങ്ങള്‍ പറയുന്ന പോലെ നടക്കും, രാജ് കമല്‍ പ്രൊഡക്ഷന്‍സ് അതിനും തയ്യാറാണ്’ – കമല്‍ഹസന്‍ പറഞ്ഞു.

വിക്രമില്‍ സൂര്യക്ക് അതിഥി വേഷം ആണെങ്കിലും തുടര്‍ ഭാഗങ്ങളില്‍ പ്രധാന്യമുള്ള മുഴുനീള കഥാപാത്രമായി സൂര്യയുടെ കഥാപാത്രം മാറിയേക്കും എന്ന സൂചനയാണ് കമല്‍ ഹാസന്‍ പങ്കുവെക്കുന്നത്.

ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കൊച്ചിയിലും താരം എത്തിയിരുന്നു.

വന്‍താരയിലാണ് വിക്രം ഒരുങ്ങിരിക്കുന്നത്. കമല്‍ ഹാസനെയും സൂര്യയെയും കൂടാതെ വിജയ് സേതുപതി, ഫഹദ് ഫാസില്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. രത്നകുമാറും ലോകേഷ് കനകരാജും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസന്‍ തന്നെയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

Conent Highlights : Kamal Haasan about Vijay In Vikram part three