എഡിറ്റര്‍
എഡിറ്റര്‍
ഒന്നരക്കോടി രൂപയുടെ സമ്മാനങ്ങളുമായി കേരളത്തിലെ ഏറ്റവും വലിയ ഓണാഘോഷം കല്ല്യാണ്‍ സില്‍ക്‌സില്‍ തുടക്കം
എഡിറ്റര്‍
Wednesday 9th August 2017 1:38pm

മലയാളത്തിന് എന്നും വിസ്മയങ്ങളുടെ ഓണക്കാഴ്ച സമ്മാനിച്ച കല്ല്യാണ്‍ സില്‍ക്‌സ് മലയാളികള്‍ക്കായി ഒരുക്കുന്നത് കേരളം കണ്ട ഏറ്റവും വലിയ സമ്മാനപദ്ധതിയാണ്. മുപ്പതുദിവസം കൊണ്ട് ഒന്നരക്കോടി സമ്മാനങ്ങളാണ് കല്ല്യാണ്‍ സില്‍ക്‌സ് മലയാളികള്‍ക്കായി സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നത്.

ഓണക്കോടിയ്‌ക്കൊപ്പം ഒന്നരക്കോടിയും എന്ന ഈ സമ്മാനപദ്ധതിയ്ക്ക് കേരളത്തിലുടനീളമുള്ള കല്ല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ ആഗസ്റ്റ് 5ന് തിരിതെളിയും. മുപ്പതുദിവസംനീണ്ടുനില്‍ക്കുന്ന ഈ സമ്മാനപദ്ധതിയിലൂടെ ഓരോ ദിവസം കാര്‍, സ്‌കൂട്ടര്‍ തുടങ്ങി ഒട്ടനവധി സമ്മാനങ്ങള്‍ കല്ല്യാണ്‍ സില്‍ക്‌സിന്റെ ഉപഭോക്താക്കള്‍ക്ക് നേടുവാന്‍ കഴിയും.

ഡെയ്‌ലി സമ്മാനങ്ങളുടെ ഒരു വമ്പന്‍ നിരയാണ് കല്ല്യാണ്‍ സില്‍ക്‌സിന്റെ ഉപഭോക്താക്കള്‍ക്കായി കാത്തിരിക്കുന്നത്. ഓരോദിവസവും നേടാം മാരുതി സെലറിയോ എല്‍.എക്‌സ് ഐ, ഹീറോ ഡ്യൂയറ്റ് സ്‌കൂട്ടര്‍, പാനാസോണിക് 32 എല്‍.ഇ.ഡി ടി.വി, വീഡിയോകോണ്‍ ഒരു ടണ്‍ എയര്‍കണ്ടീഷണര്‍, സാംസങ് ടാബ്ലറ്റ്, സാംസങ് സ്മാര്‍ട്ട്‌ഫോണ്‍ എന്നീ സമ്മാനങ്ങള്‍.

ഇതിനുപുറമേ 3 ലക്ഷം രൂപ വിലമതിയ്ക്കുന്ന ഗിഫ്റ്റ് വൗച്ചറുകളും ആയിരക്കണക്കിന് സര്‍പ്രൈസ് സമ്മാനങ്ങളും ഓണസമ്മാനമായി മലയാളികളുടെ മുന്നിലെത്തും. അനായാസം ഈ സമ്മാനപദ്ധതിയുടെ ഭാഗമാകുവാന്‍ കഴിയും എന്നുള്ളതാണ് മറ്റൊരു പ്രത്യേകത. കല്ല്യാണ്‍ സില്‍ക്‌സില്‍ നിന്നും ഓരോ 2000 രൂപയുടെ പര്‍ച്ചേസിനൊപ്പം അല്ലെങ്കില്‍ കല്ല്യാണ്‍ സില്‍ക്‌സില്‍ നിന്നും ഓരോ 2000 രൂപയുടെ പര്‍ച്ചേസിനൊപ്പം അല്ലെങ്കില്‍ കല്ല്യാണ്‍ ഹൈപ്പര്‍മാര്‍ക്കറ്റില്‍ നിന്നുള്ള ഓരോ 1000 രൂപയുടെ പര്‍ച്ചേസിനൊപ്പവും ഒരു സമ്മാനകൂപ്പണ്‍ ലഭിക്കും. ഓരോ 1000രൂപയുടെ പര്‍ച്ചേസിനൊപ്പവും ഒരു സമ്മാനകൂപ്പണ്‍ ലഭിക്കും. ഈ കൂപ്പണുകളില്‍ നിന്നും നറുക്കെടുപ്പിലൂടെയായിരിക്കും വിജയികളെ തെരഞ്ഞെടുക്കുക. ആഴ്ചതോറും കല്ല്യാണ്‍ സില്‍ക്‌സിന്റെ ഷോറൂമുകളില്‍ വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തിലായിരിക്കും നറുക്കെുപ്പ് നടക്കുക.

ഇന്ന് മലയാളികളുടെ ജീവിതത്തിലെ അവിഭാജ്യഘടകമാണ് കല്ല്യാണ്‍ സില്‍ക്‌സ്, പ്രത്യേകിച്ചും ഉത്സവകാലത്ത്. കേരളം ഒന്നായി ആഘോഷിക്കുന്ന ഇത്തരം ഉത്സവ വേളകളില്‍ ഉപഭോക്താവിന് കൂടുതല്‍ മൂല്യവും ഒപ്പം സ്‌നേഹസമ്മാനങ്ങളും നല്‍കുവാന്‍ കല്ല്യാണ്‍ സില്‍ക്‌സ് പ്രതിജ്ഞാബദ്ധമാണ്. ദിവസേന കാര്‍, സ്‌കൂട്ടര്‍ തുടങ്ങി ഒട്ടനവധി സമ്മാനങ്ങള്‍ നേടുവാന്‍ അവസരങ്ങള്‍ ഒരുക്കുകവഴി കേരളത്തിലെ ഏറ്റവും വലിയ ഓണാഘോഷം സംഘടിപ്പിക്കുവാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ കൃതജ്ഞരാണ്.’ എന്ന് കല്ല്യാണ്‍ സില്‍ക്‌സിന്റെ ചെയര്‍മാനും മാനേജ്‌മെന്റ് ഡയറക്ടറുമായ ടി.എസ് പട്ടാഭിരാമന്‍ പറഞ്ഞു.

സമ്മാനങ്ങളുടെ കാര്യത്തില്‍ എന്നതുപോലെ കളക്ഷന്റെ കാര്യത്തിലും മലയാളിയ്ക്ക് സന്തോഷിക്കുവാന്‍ ഏറെയുണ്ട് ഈ ഓണക്കാലത്ത്. ആയിരത്തിലേറെ വരുന്ന സ്വന്തം തറികളില്‍ നിന്ന് പ്രത്യേകം തെരഞ്ഞെടുത്ത രണ്ടുലക്ഷത്തിലേറെ പട്ടുസാരികള്‍. ഒപ്പം മെന്‍സ് വെയറിലേയും കിസ്ഡ് വെയറിലേയും ഈ വര്‍ഷത്തെ ഏറ്റവും പുതിയ കളക്ഷനുകളും. സ്വന്തം പ്രൊഡക്ഷന് ഹൗസുകളില് നിന്നുള്ള ഓണം സ്‌പെഷ്യല്‍ എഡിഷനുകളും ഈ ഓണാഘോഷത്തെ സമ്പന്നമാക്കുവാന്‍ കല്ല്യാണ്‍ സില്‍ക്‌സ് ഷോറൂമുകളില്‍ അണിനിരത്തികഴിഞ്ഞു.

കേരളത്തിലെ കല്ല്യാണ്‍സില്‍ക്‌സ് ഷോറൂമിന് പുറമേ ഈ വര്‍ഷത്തെ ഓണക്കോടിയ്‌ക്കൊപ്പം ഒന്നരക്കോടിയും എന്ന സമ്മാനപദ്ധതി ബാംഗ്ലൂര്‍ ഷോറൂമിലും ഞങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്. എല്ലാ മലയാളികള്‍ക്കും ഐശ്വര്യത്തിന്റെയും സന്തോഷത്തിന്റെയും സവിശേഷ സമ്മാനങ്ങളുടെയും ഒരു ഓണക്കാലം ഞാന്‍ ആശംസിക്കുന്നു.’ എന്ന് ടി.എസ് പട്ടാഭിരാമന്‍.

Advertisement