എഡിറ്റര്‍
എഡിറ്റര്‍
കലാഭവന്‍ ഷാജോണ്‍ സംവിധായക തൊപ്പിയണിയുന്നു: നായകന്‍ പൃഥിരാജ്
എഡിറ്റര്‍
Monday 23rd October 2017 12:46pm

വ്യത്യസ്ഥ വേഷങ്ങളിലൂടെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ കലാഭവന്‍ ഷാജോണ്‍ ഇനി സംവിധായക തൊപ്പിയണിയുന്നതായി റിപ്പോര്‍ട്ട്. ചിത്രത്തില്‍ യംഗ് സുപ്പര്‍സ്റ്റാര്‍ പൃഥിരാജാണ് നായകനാവുന്നത്. ചിത്രീകരണം അടുത്ത വര്‍ഷം ആരംഭിക്കുമെന്നുമാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. കുറച്ച് കാലം മുമ്പ് പൃഥിയോട് കഥ പറഞ്ഞ ഷാജോണിനോട് ചിത്രം ഷാജോണ്‍ തന്നെ ചെയ്താല്‍ മതിയെന്നും ഡേറ്റ് താന്‍ നല്‍കാമെന്നും പൃഥി ഉറപ്പു പറയുകയായിരുന്നു.

പൃഥിരാജ്  സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ചിത്രീകരണവും അടുത്ത വര്‍ഷം തന്നെയാണ് ആരംഭിക്കുന്നത്. മോഹന്‍ലാല്‍ നായകനാവുന്ന ഈ ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് മുരളീ ഗോപിയാണ്.

Advertisement