എഡിറ്റര്‍
എഡിറ്റര്‍
മണിയുടെ മരണം; അന്വേഷണം തത്കാലം ഏറ്റെടുക്കാനാവില്ലന്ന് സി.ബി.ഐ
എഡിറ്റര്‍
Monday 20th March 2017 3:40pm

കൊച്ചി: കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ചുള്ള അന്വേഷണം തത്കാലം ഏറ്റെടുക്കാനാവില്ലന്ന് സി.ബി.ഐ ഹൈക്കോടതിയെ അറിയിച്ചു.

മണിയുടെ മരണകാരണം കരള്‍ രോഗമെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ മെഡിക്കല്‍ ബോര്‍ഡിന്റെ അന്തിമ റിപ്പോര്‍ട്ട് ലഭിച്ച ശേഷം മാത്രമേ അന്വേഷണം ഏറ്റെടുക്കുന്നത് സംബന്ധിച്ച് തീരുമാനിക്കൂയെന്നും സി.ബി.ഐ വ്യക്തമാക്കി.

മരണം സംബന്ധിച്ച അന്വേഷണം സി.ബി.ഐ ഏറ്റെടുക്കാത്തത് ചോദ്യം ചെയ്ത് സഹോദരന്‍ രാമകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയിലാണ് സി.ബി.ഐ വിശദീകരണം നല്‍കിയിരിക്കുന്നത്.

വിഷയത്തില്‍ വ്യക്തമായ തീരുമാനം ഈ മാസം 29ന് മുന്‍പ് അറിയിക്കണമെന്ന് കോടതി സിബിഐയോട് ആവശ്യപ്പെട്ടു.


Dont Miss മകളുടെ കല്യാണം നടത്തുന്നില്ല; ആണുങ്ങളെ ബഹുമാനിക്കുന്നില്ല; സദാചാരപ്പോലീസുകാരാല്‍ പൊറുതിമുട്ടി ഡോ. പി ഗീതയും കുടുംബവും വ്യക്തിപരമായ ദുരന്തമല്ലെന്നും നാളെ ആര്‍ക്കും സംഭവിക്കാമെന്നും ഗീത ടീച്ചര്‍ 


മണിയുടെ മരണം സ്വാഭാവിക മരണമാക്കാന്‍ പോലീസ് ശ്രമിക്കുകയാണെന്ന് ആര്‍.എല്‍.വി രാമകൃഷ്ണന്‍ ആരോപിച്ചിരുന്നു. ഇതിനായാണ് ശരീരത്തില്‍ വിഷാംശമുണ്ടെന്ന് കളമശേരി ലാബില്‍ കണ്ടെത്തിയിട്ടിട്ടും ആന്തരികാവയവങ്ങള്‍ നാഷണല്‍ ലാബിലേക്ക് അയച്ചത്.

ഇത്തരത്തില്‍ അയച്ച അവയവങ്ങള്‍ സീല്‍ ചെയ്യാതെയാണ് അയച്ചതെന്നും അത് ഏത് സാഹചര്യത്തിലാണ് നാഷണല്‍ ലാബില്‍ സ്വീകരിച്ചതെന്നും അദ്ദേഹം ചോദിച്ചിരുന്നു.

അമൃതയില്‍ ചികിത്സയിലായിരുന്ന സമയത്ത് തന്നെ ശരീരത്തില്‍ വിഷാംശം കലര്‍ന്നുവെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ മഞ്ഞപ്പിത്തമാണ് മരണകാരണമെന്നാണ് പോലീസ് റിപ്പോര്‍ട്ട് എഴുതിയത്. കുടുംബാംഗങ്ങള്‍ പറയാത്ത കാര്യങ്ങള്‍ പ്രതികള്‍ക്ക് അനുകൂലമായി പോലീസ് രേഖപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

Advertisement