വേണം കരിമ്പനിക്കെതിരെ ജാഗ്രത; എന്താണ് കരിമ്പനി ? അറിയാം പ്രതിരോധ മാര്‍ഗ്ഗങ്ങള്‍
Health
വേണം കരിമ്പനിക്കെതിരെ ജാഗ്രത; എന്താണ് കരിമ്പനി ? അറിയാം പ്രതിരോധ മാര്‍ഗ്ഗങ്ങള്‍
ന്യൂസ് ഡെസ്‌ക്
Wednesday, 28th November 2018, 11:56 pm

കോഴിക്കോട്: ലോകത്തിന്റെ ചില ഭാഗങ്ങളിലും ഉത്തരേന്ത്യയിലും വ്യാപകമായി കണ്ടു വരുന്ന പകര്‍ച്ചപ്പനിയാണ് കരിമ്പനി അഥവാ കാലാ അസാര്‍. ലീഷ്മാനിയാസിസ് എന്ന രോഗം ആന്തരികാവയവത്തെ ബാധിക്കുമ്പോഴാണ് കരിമ്പനി ഉണ്ടാകുന്നത്. തൊലിപ്പുറത്തെ മുഴകളും പാടുകളുമായും ഈ രോഗം പ്രത്യക്ഷപ്പെടാം.

കൊതുകുകളുടെ മൂന്നിലൊന്ന് വലിപ്പമുള്ള മണലീച്ചകള്‍ അഥവാ സാന്റ് ഫ്ളൈ ആണ് കരിമ്പനി പരത്തുന്നത്. ഈ പ്രാണികള്‍ പൊടിമണ്ണിലാണ് മുട്ടയിട്ട് വിരിയിക്കുന്നത്. പൊടിമണ്ണ് ധാരാളമായി കാണുന്ന സ്ഥലങ്ങളിലും അകവശം പൂശാത്ത ചുമരുകളുള്ള വീടുകളിലും ഈ ജീവികളെ ധാരളമായി കാണാം.

Also Read:  “ഞങ്ങളുടെ ക്ഷേത്രത്തിലെ തന്ത്രിമാര്‍ ഞങ്ങളുടെ അവകാശങ്ങള്‍ തീരുമാനിക്കണ്ട”; രാഹുല്‍ ഈശ്വറിന് മറുപടി നല്‍കി മലയരയ സഭ

മാരകമായ രോഗമായതിനാല്‍ കരിമ്പനി വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. വിട്ടുമാറാത്ത പനിയോടൊപ്പം രക്തക്കുറവ്, ക്ഷീണം എന്നിവയാണ് കരിമ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍. ആന്തരികാവയവങ്ങളായ പ്ലീഹ, കരള്‍, അസ്ഥിമജ്ജ തുടങ്ങിയവയെ ബാധിക്കുന്നു. വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കില്‍ മരണകാരണവുമാകും.

പ്രതിരോധിക്കാം

1.കൃത്യമായ സമയത്ത് രോഗനിര്‍ണയം നടത്താന്‍ കഴിഞ്ഞാല്‍ പൂര്‍ണമായി ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയുന്ന രോഗമാണ് കരിമ്പനി:
2.മണലീച്ചകളെ നശിപ്പിക്കുകയും അവ വളരുന്ന ചുറ്റുപാടുകള്‍ ഇല്ലാതാക്കുകയും ചെയ്യുക എന്നതാണ് പ്രധാന രോഗ പ്രതിരോധ മാര്‍ഗം.
3.പൊടിമണ്ണ് ധാരാളമായി കാണുന്ന സ്ഥലങ്ങളില്‍ മണലീച്ചകളെ നശിപ്പിക്കുന്ന ലായനികള്‍ പ്രയോഗിക്കുക.
4.രോഗബാധിത പ്രദേശത്ത് വീടിനു പുറത്തിറങ്ങുമ്പോള്‍ ശരീരം മൂടുന്ന വിധത്തില്‍ വസ്ത്രങ്ങള്‍ ധരിക്കുവാനും വസ്ത്രത്തിന്റെ തുറന്നു കിടക്കുന്ന ഭാഗങ്ങളില്‍ DEET (രാസ നാമം-N,N-diethyl-meta-toluamide) അടങ്ങുന്ന റിപ്പലന്റസ് ഉപയോഗിക്കുവാനും ശ്രദ്ധിക്കാം.