Administrator
Administrator
ഷാരുഖ്-കജോള്‍ റൊമാന്റിക് മാജിക് വീണ്ടും
Administrator
Thursday 2nd June 2011 10:26am

മുംബൈ:ഷാരുഖ്-കജോള്‍ ടീം വീണ്ടും ഒന്നിക്കുന്നു. ഏഴുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം യഷ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഈ പ്രണയജോഡികള്‍ വീണ്ടും വെള്ളിത്തിരയിലേക്കെത്തുന്നത്.

2004 ലെ വീര്‍ സാറാ എന്ന ചിത്രത്തിനു ശേഷം യഷ് രാജ് സംവിധാനരംഗത്തേക്കു തിരിച്ചുവരുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.

ഷാരുഖിനൊപ്പം ജോഡിയായെത്തുന്നത് കത്രീനയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഷാരുഖ്-കജോള്‍ വിസ്മയം വീണ്ടും സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് യഷ്. അതിഥിവേഷത്തിലേക്കുമാത്രമായി കജോളിനെ അഭിനയിപ്പിക്കാന്‍ യഷിനു താല്‍പര്യമില്ലെന്നാണ് സൂചന. അങ്ങനെയാവുമ്പോള്‍ ചിത്രത്തില്‍ ഒരു ത്രികോണപ്രണയത്തിനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

1995 ലെ സൂപ്പര്‍ഹിറ്റായ ദില്‍വാലേ ദുല്‍ഹനിയാ ലേ ജായേംഗെ എന്ന ചിത്രത്തിലൂടെയായിരുന്നു ഈ പ്രണയജോഡികളുടെ അരങ്ങേറ്റം. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ ഇവര്‍ ഒരുമിച്ചു പ്രത്യക്ഷപ്പെട്ടു. 2010 ലെ ദേശീയ അവാര്‍ഡിനു പരിഗണിക്കപ്പെട്ട മൈ നെയിം ഈസ് ഖാന്‍ ആണ് ഇവരുടെ അവസാന ചിത്രം.

മാജിക് വീണ്ടും ആവര്‍ത്തിക്കപ്പെടുമോയെന്ന് ബോളിവുഡ് കാത്തിരിക്കുകയാണ്.

Advertisement