എഡിറ്റര്‍
എഡിറ്റര്‍
ബോളിവുഡിന്റെ പ്രിയനായിക കജോള്‍ തിരിച്ചു വരുന്നു
എഡിറ്റര്‍
Wednesday 6th August 2014 5:38pm

kajol പ്രസരിപ്പ് പടര്‍ത്തുന്ന കുസൃതികളും ആരെയും മയക്കുന്ന പുഞ്ചിരിയും സുന്ദരമായ അഭിനയവും ബോളിവുഡിന്റെ പ്രിയതാരം കജോളിന് മാത്രം സ്വന്തമാണ്. ദില്‍ വാലേ ദുല്‍ഹനിയ ലേ ജായേംഗേ, കുച് കുച് ഹോതാ ഹേ, ദുശ്മന്‍ എന്നിങ്ങനെ കജോളിന്റെ അനായാസ അഭിനയ മുഹൂര്‍ത്തങ്ങളാല്‍ മനോഹരമായ ചിത്രങ്ങള്‍ ഏറെയാണ്.

ഒട്ടൊരു ഗൃഹാതുരതയോടെ പ്രേക്ഷകര്‍ ഇഷ്ടപ്പെടുന്ന കജോള്‍ ചെറിയൊരു ഇടവേളക്ക് ശേഷം അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്നു. ആക്ഷന്‍ ത്രില്ലറായ ചിത്രത്തില്‍ ഗുണ്ടാസംഘത്തിന്റെ നേതാവായാണ് കജോള്‍ എത്തുന്നത്. കൊല്ലപ്പെട്ട ഭര്‍ത്താവിന്റെ ഘാതകരോട് പ്രതികാരം ചെയ്യാനെത്തുന്ന സ്ത്രീയുടെ കഥയാണ് ചിത്രം പറയുന്നത്.

പരസ്യചിത്രങ്ങളുടെ നിര്‍മാതാവായ രാം മദ്വാനി  സംവിധാനം ചെയ്ത് അജയ് ദേവ്ഗണ്‍ നിര്‍മിക്കുന്ന ചിത്രത്തിലും കജോളാണ് നായിക. ചിത്രത്തിലെ നായകനെ കണ്ടെത്താനുള്ള തിരക്കിലാണ് ബോളിവുഡിന്റെ സിങ്കം അജയ് ദേവ്ഗണ്‍. ഒക്ടോബറോടെ ചിത്രത്തിന്റെ ജോലികള്‍ ആരംഭിക്കും. ഷാരൂഖ് ഖാന്‍ നായകനായ മൈ നെയിം ഇസ് ഖാന്‍ എന്ന ചിത്രത്തിലായിരുന്നു കജോള്‍ അവസാനം സ്‌ക്രീനിലെത്തിയത്.

 

 

Advertisement